അനൂപ് മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഒരു ശ്രീലങ്കൻ സുന്ദരി'. കൃഷ്‌ണ പ്രിയദർശൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. ഒരു ഫാമിലി ഡ്രാമ ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
അനൂപ് മേനോനൊപ്പം ശിവജി ഗുരുവായൂർ, പദ്‌മരാജ് രതീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മൻഹാർ സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഒക്‌ടോബറിൽ പ്രേക്ഷകർക്കരികിൽ എത്തും. രോഹിത് വേദ്, ഡോ. അപർണ, കൃഷ്‌ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂർ, ഡോ. രജിത് കുമാർ, എൽസി, ശാന്ത കുമാരി, ടോപ് സിങര്‍ ഫെയിം ബേബി മേഘ്ന സുമേഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
'ഒരു ശ്രീലങ്കൻ സുന്ദരി' ഫസ്റ്റ് ലുക്ക് പോസ്റ്റർ രജീഷ് രാമനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. കൃഷ്‍ണ പ്രിയദര്‍ശന്‍റെ വരികൾക്ക് ഈണം പകരുന്നത് രഞ്ജിനി സുധീരനും സുരേഷ് എരുമേലിയുമാണ്. വിനീത് ശ്രീനിവാസനും മധു ബാലകൃഷ്‍ണനുമൊപ്പം കൃഷ്‍ണ ദിയ, വൈഷ്‍ണവി, ഹരിണി, മേഘ്ന സുമേഷ് എന്നിവരും ഗായകരായി ഉണ്ട്.
ബിജുലാലും അൽഫോൺസ അഫ്‍സലുമാണ് ചിത്രത്തിന്‍റെ സഹസംവിധായകർ. ബിനീഷ് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ ആണ്. കലാസംവിധാനം അശില്‍, ഡിഫിൻ എന്നിവർ നിർവഹിക്കുന്നു. കോസ്റ്റ്യൂം ഒരുക്കുന്നത് അറോഷിനിയും ബിസി എബിയുമാണ്. അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായാണ് 'ഒരു ശ്രീലങ്കൻ സുന്ദരി'യുടെ ചിത്രീകരണം നടന്നത്.
'പുലിമട' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്: ജോജു ജോർജ് (Joju George) കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'പുലിമട' (Pulimada). എകെ സാജൻ (AK Sajan) സംവിധാനം ചെയ്യുന്ന 'പുലിമട'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി നിരവധി താരങ്ങളാണ് അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്. ജോജു ജോര്‍ജും ഫസ്‌റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഐശ്വര്യ രാജേഷാണ് (Aishwarya Rajesh) ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോജു ജോര്‍ജും ഐശ്വര്യ രാജേഷുമാണ് ഫസ്‌റ്റ് ലുക്കിലുള്ളത്. ക്രിസ്‌ത്യന്‍ വിവാഹ വേഷത്തില്‍ ഐശ്വര്യ രാജേഷിന്‍റെ കൈ പിടിച്ച് നടക്കുന്ന ജോജു ജോര്‍ജിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. 'പെണ്ണിന്‍റെ ഗന്ധം' (സെന്‍റ് ഓഫ് എ വുമണ്‍) എന്ന ടാഗ്‌ലൈനോട് കൂടിയാണ് അണിയറ പ്രവര്‍ത്തകര്‍ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.
ഐശ്വര്യയെ കൂടാതെ ലിജോ മോളും ചിത്രത്തില്‍ നായികയായി എത്തുന്നു. പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ബാലചന്ദ്ര മേനോന്‍, ജാഫര്‍ ഇടുക്കി, ജോണി ആന്‍റണി, അബു സലിം, ജിയോ ബേബി, കൃഷ്‌ണ പ്രഭ, സോന നായര്‍, ഷിബില, പൗളി വല്‍സന്‍ തുടങ്ങി വന്‍ താരനിരയും അണിനിരക്കുന്നു.
READ MORE:Pulimada first look poster | ഐശ്വര്യയുടെ കൈ പിടിച്ച് ജോജു 'പുലിമട'യില്‍, ഫസ്റ്റ് ലുക്ക് പുറത്ത്