സുബീഷ് സുധി, ഷെല്ലി എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഭവാനി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ടിവി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. രചന നിർവഹിച്ചിരിക്കുന്നത് നിസാം റാവുത്തർ ആണ് (oru bharatha sarkar uthpannam movie first look poster out).
ഏറെ കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു ബൈക്കിൽ യാത്ര ചെയ്യുന്ന അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്‍റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. രസകരമായ കുടുംബ കഥയാകും 'ഒരു ഭാരത സർക്കാർ ഉത്പന്നം' പറയുക എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
'ഒരു ഭാരത സർക്കാർ ഉത്പന്നം' ഫസ്റ്റ് ലുക്ക് പോസ്റ്റർ നിരവധി സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുബീഷ് സുധി മുഖ്യകഥാപാത്രമായി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് 'ഭാരത സർക്കാർ ഉത്പന്നം'. മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം ഷെല്ലി മറ്റൊരു ശക്തമായ കഥാപാത്രവുമായി ഈ സിനിമയിലെത്തുന്നു. അജു വർഗീസ്, ലാൽ ജോസ്, ജാഫർ ഇടുക്കി, ജോയ് മാത്യു, വിനീത് വാസുദേവൻ, ഗൗരി ജി കിഷൻ, വിജയ് ബാബു, ദർശന എസ് നായർ, ഹരീഷ് കണാരൻ, ഗോകുലൻ, റിയ സൈറ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
READ ALSO:മെറി ക്രിസ്‌മസ് റിലീസ് വീണ്ടും മാറ്റി; കത്രീന -വിജയ് സേതുപതി ചിത്രം റിലീസ് മാറ്റിയത് മറ്റ് രണ്ട് റിലീസുകളെ തുടര്‍ന്ന്
ഭവാനി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ടി വി കൃഷ്‌ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെസി രഘുനാഥൻ എന്നിവരാണ് ഈ ചിത്രത്തിന്‍റെ നിർമാണം. മുരളി കെ വി രാമന്തളി സഹനിർമാതാവാണ്. സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തിലായാണ് 'ഒരു ഭാരത സർക്കാർ ഉത്പന്നം' ഒരുക്കിയിരിക്കുന്നത്. ആശ വർക്കർമാരുടെ ദൈനംദിന ജീവിതവും ഈ സിനിമ പ്രമേയമാക്കുന്നുണ്ടെന്നാണ് വിവരം.
അൻസർ ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. രഘുരാമവർമ്മ ക്രിയേറ്റീവ് പ്രൊഡ്യൂസറായ ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - നാഗരാജ് നാനിയാണ്. ജിതിൻ ഡികെ എഡിറ്റിംഗും അജ്‌മൽ ഹസ്ബുള്ള സംഗീത സംവിധാനവും നിർവഹിക്കുന്നു. അൻവർ അലി, വൈശാഖ് സുഗുണൻ എന്നിവരാണ് ഗാനരചന.
READ ALSO:സോഷ്യോ പൊളിറ്റിക്കല്‍ സറ്റയറുമായി 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം'; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്
മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - സമീറ സനീഷ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരൻ, സ്റ്റിൽസ് - അജി മസ്‌കറ്റ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. 2024 ജനുവരിയിൽ 'ഒരു ഭാരത സർക്കാർ ഉത്പന്നം' തിയേറ്ററുകളിലെത്തും.