കേരളം

kerala

സോഷ്യോ പൊളിറ്റിക്കല്‍ സറ്റയറുമായി 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം'; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്

By

Published : Jun 25, 2023, 9:05 PM IST

ലാല്‍ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുബീഷ് സുധി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി

ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം  ടൈറ്റില്‍ പോസ്‌റ്റര്‍  സുബീഷ് സുധി  മിന്നല്‍ മുരളി  Oru Bharatha Sarkar Ulppannam title poster  Oru Bharatha Sarkar Ulppannam title  Oru Bharatha Sarkar Ulppannam  ലാല്‍ ജോസ്  ഷീല  വാലാട്ടി  നല്ല നിലാവുള്ള രാത്രി  ഭഗവാന്‍ ദാസന്‍റെ രാമരാജ്യം  എറുമ്പ്  മൊയ്‌ഡര്‍  അസ്‌ത്രാ  ആദിയും അമ്മുവും
സോഷ്യോ പൊളിറ്റിക്കല്‍ സറ്റയറുമായി ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്

സുബീഷ് സുധി കേന്ദ്രകഥാപാത്രമാവുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. 'ഒരു ഭാരത സര്‍ക്കാര്‍ ഉത്‌പന്നം' Oru Bharatha Sarkar Ulppannam എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. ലാല്‍ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സുബീഷ് സുധി.

ടിവി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തിലായാണ് ഒരുക്കിയിരിക്കുന്നത്. നിസാം റാവുത്തര്‍ ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്. ടൊവിനോ തോമസിന്‍റെ സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി'യിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് ചിത്രത്തില്‍ നായികയായെത്തുക. കൂടാതെ അജു വര്‍ഗീസ്, ദര്‍ശന എസ് നായര്‍, ഗൗരി ജി കിഷന്‍, ജാഫര്‍ ഇടുക്കി, ലാല്‍ ജോസ്, വിനീത് വാസുദേവന്‍, ഗോകുലന്‍ എന്നിവരും സിനിമയില്‍ അണിനിരക്കും.

ഭവാനി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്‍, ടിവി കൃഷ്‌ണന്‍ തുരുത്തി, രഘുനാഥന്‍ കെസി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അന്‍സാര്‍ ഷാ ഛായാഗ്രഹണവും ജിതിന്‍ ടികെ എഡിറ്റിങും നിര്‍വഹിക്കും. അജ്‌മല്‍ ഹസ്‌ബുള്ളയാണ് സംഗീതം.

ക്രിയേറ്റീവ് ഡയറക്‌ടര്‍ - രഘുനാഥ് വര്‍മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നാഗരാജ്, ആര്‍ട്ട് - ഷാജി മുകുന്ദ്, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - നിതിന്‍ എംഎസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍ - രാമഭദ്രന്‍ ബി, ഡിസൈന്‍ - യെല്ലോ ടൂത്ത്, സ്‌റ്റില്‍സ് - അജി മസ്‌കറ്റ്.

'ഒരു ഭാരത സര്‍ക്കാര്‍ ഉത്‌പന്നം' പോലെ താരപരിവേഷമില്ലാത്ത നിരവധി സിനിമകളാണ് അടുത്തിടെയായി മലയാള സിനിമയില്‍ അണിയറയിലും റിലീസിനും ഒരുങ്ങുന്നത്. 'ഷീല', 'വാലാട്ടി', 'നല്ല നിലാവുള്ള രാത്രി', 'ആദിയും അമ്മുവും', '18+', 'അസ്‌ത്രാ', 'മൊയ്‌ഡര്‍', 'എറുമ്പ്', 'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം' എന്നിവയാണ് അവയില്‍ ചിലത്.

ഒരു സര്‍വൈവല്‍ ത്രില്ലറാണ് 'ഷീല'. ഒരു പ്രത്യേക സാഹചര്യത്തില്‍ തന്നെ അലട്ടുന്ന ഒരു വലിയ പ്രശ്‌നത്തിന് ഉത്തരം തേടി ബെംഗളൂരുവില്‍ നിന്നും കേരളത്തിലെത്തുന്ന ഷീല എന്ന യുവതിക്ക് നേരിടേണ്ടി വരുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് 'ഷീല'യില്‍ ദൃശൃവത്‌കരിക്കുന്നത്.

ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തിലാണ് 'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം' ഒരുക്കിയിരിക്കുന്നത്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ചുണ്ടാകുന്ന ചില പ്രശ്‌നങ്ങളുമാണ് 'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം' പറയുന്നത്.

വളര്‍ത്തുമൃഗങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ചിത്രമാണ് 'വാലാട്ടി'. നായ്‌ക്കുട്ടികളെ കേന്ദ്രകഥാപാത്രമാക്കിയുള്ള മലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന 'വാലാട്ടി ടെയില്‍ ഓഫ് ടൈല്‍സ്‌'. 11 നായ്‌ക്കുട്ടികളും ഒരു പൂവന്‍ കോഴിയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഇതിലെ നായ്‌ക്കുട്ടികള്‍ക്കും പൂവനും ശബ്‌ദം നല്‍കിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ്.

Also Read:രമ്യയായി നന്ദന രാജന്‍ ; ഭഗവാന്‍ ദാസന്‍റെ രാമരാജ്യത്തിലെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്

ABOUT THE AUTHOR

...view details