കേരളം

kerala

ETV Bharat / entertainment

കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം നിവിന്‍ പോളി റോഷന്‍ ആന്‍ഡ്രൂസ്‌ ടീം വീണ്ടും - നിവിന്‍ പോളി റോഷന്‍ ആന്‍ഡ്രൂസ്‌ ടീം

Nivin Pauly Roshan Andrews movie: കൊച്ചുണ്ണിക്ക്‌ ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു. ഏപ്രില്‍ 20ന്‌ ചിത്രീകരണം ആരംഭിക്കും

Once again Nivin Pauly Roshan Andrews team up  Nivin Pauly Roshan Andrews movie shooting  നിവിന്‍ പോളി റോഷന്‍ ആന്‍ഡ്രൂസ്‌ ടീം  കൊച്ചുണ്ണിക്ക്‌ ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും
കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം നിവിന്‍ പോളി റോഷന്‍ ആന്‍ഡ്രൂസ്‌ ടീം വീണ്ടും

By

Published : Apr 15, 2022, 12:03 PM IST

Nivin Pauly Roshan Andrews movie shooting: കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജാ ചടങ്ങും സ്വിച്ചോണ്‍ കര്‍മ്മവും കൊട്ടാരക്കര ഗണപതി ക്ഷേത്രാങ്കണത്തില്‍ വച്ച്‌ നടന്നു. ഏപ്രില്‍ 20ന്‌ ചിത്രീകരണം ആരംഭിക്കും. ദുബായ്‌, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

നിവിന്‍ പോളി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ സിജു വിത്സന്‍, സൈജു കുറുപ്പ്‌, അജു വര്‍ഗീസ്‌, സാനിയ ഇയ്യപ്പന്‍ എന്നിവരും വേഷമിടുന്നു. ആര്‍.ദിവാകരന്‍ ആണ് ഛായാഗ്രഹണം. നവീന്‍ ഭാസ്‌കര്‍ തിരക്കഥയും നിര്‍വഹിക്കും. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം.

അജിത്ത്‌ വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മാണം. നോബിള്‍ ജേക്കബ്‌ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീഷ്‌ നാടോടി, അസോസിയേറ്റ്‌ ഡയറക്‌ടേഴ്‌സ്‌- കെ.സി.രവി, ദിനേശ്‌ മേനോന്‍, കലാ സംവിധാനം- ആല്‍വിന്‍ അഗസ്‌റ്റിന്‍, കോസ്‌റ്റ്യൂം ഡിസൈനര്‍- സുജിത്ത്‌ സുധാകരന്‍, മേക്കപ്പ്‌- സജി കൊരട്ടി, സ്‌റ്റില്‍സ്‌- സലീഷ്‌.

Also Read: Mahaveeryar | വീരന്‍മാരുടെ വീര ഇതിഹാസ വിജയങ്ങളുടെ കഥയല്ല മഹാവീര്യർ

ABOUT THE AUTHOR

...view details