മലയാള സിനിമയിലെ ആ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുകള്‍ വീണ്ടും ഒന്നിക്കുന്നു. അതെ, മോഹന്‍ലാല്‍ - ജീത്തു ജോസഫ് Mohanlal - Jeethu Joseph ചിത്രം വീണ്ടും എത്തുന്നു. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഓഗസ്‌റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിങ്ങം ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ആശിര്‍വാദ് സിനിമാസിന്‍റെ Aashirvad Cinemas ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ Antony Perumbavoor ആണ് സിനിമയുടെ നിര്‍മാണം. ആശിര്‍വാദ് സിനിമാസിന്‍റെ 33-ാമത് ചിത്രം കൂടിയാണിത്. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
ഒരു കോര്‍ട്ട് ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു കോടതി മുറിയിലാണ് കഥാവികസനം നടക്കുന്നത്. 'ദൃശ്യം 2'ല്‍ Drishyam 2 അഡ്വ.രേണുക എന്ന വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിച്ച അഡ്വ.ശാന്തിപ്രിയയാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കുക.
അതേസമയം സിനിമയുടെ പ്രഖ്യാപനം എത്തിയതോടെ 'ദൃശ്യം 3' ആണോ പുതിയ സിനിമ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ 'ദൃശ്യം 3' ആയിരിക്കില്ലെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് സൂചന.
'ദൃശ്യം' ആയിരുന്നു മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'ദൃശ്യം 2', 'ട്വല്‍ത്ത് മാന്‍', 'റാം' എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ സംഭവിച്ച മറ്റ് ചിത്രങ്ങള്‍. അതേസമയം ഇനിയും റിലീസാവാത്ത 'റാമി'ന്‍റെ Ram ചിത്രീകരണം അതിന്‍റെ അവസാന ഘട്ടത്തിലാണിപ്പോള്‍.