Nalla Samayam movie controversy: ഒമര്‍ ലുലുവിന്‍റെ 'നല്ല സമയം' തിയേറ്ററുകളിലെത്തിയ ദിനത്തില്‍ സിനിമയുടെ ട്രെയിലറിനെതിരെ എക്‌സൈസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് സംവിധായകന്‍. ട്രെയിലറില്‍ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ചാണ് എക്‌സൈസ് വകുപ്പ് കേസെടുത്തത്. ഈ സാഹചര്യത്തിലാണ് മറ്റ് സിനിമകളെ താരതമ്യം ചെയ്‌തുകൊണ്ട് വിശദീകരണങ്ങള്‍ നിരത്തി ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുന്നത്.
Omar Lulu reacts after excise case: ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകള്‍ ഇതിന് മുമ്പ് മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും തന്‍റെ സിനിമയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നാണ് ഒമര്‍ ലുലു പറയുന്നത്. മമ്മൂട്ടിയുടെ 'ഭീഷ്‌മ പര്‍വ'ത്തിലും മോഹന്‍ലാലിന്‍റെ 'ലൂസിഫറി'ലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമര്‍ ലുലു ചോദിക്കുന്നു.
Nalla Samayam trailer controversy: 'ട്രെയിലര്‍ റിലീസ് ചെയ്‌തിട്ട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഇത്തരമൊരു കേസ് വന്നത് എങ്ങനെയെന്ന് അറിയില്ല. എന്നെ എക്‌സൈസില്‍ നിന്നും വിളിച്ചിരുന്നു. ഈ സിനിമ മയക്കുമരുന്ന് ഉപയോഗത്തിന് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അവര്‍ പറയുന്നത്. ഞാന്‍ അവരോട് സിനിമ കണ്ട ശേഷം പ്രതികരിക്കാന്‍ പറഞ്ഞു. ഇത് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ ചെയ്‌ത സിനിമയാണ്. മയക്കു മരുന്ന് ഉപയോഗത്തിന്‍റെ പേരില്‍ അഡള്‍ട്‌സ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്‌ക്ക് ലഭിച്ചത്.
Omar Lulu Facebook post: കേസുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ഫേസ്‌ബുക്കില്‍ കുറിപ്പും പങ്കുവച്ചു. 'കാലിക്കറ്റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ വിളിച്ചിരുന്നു. നല്ല സമയം സിനിമയ്‌ക്കെതിരെ കേസ് എടുക്കണോ എന്ന് സിനിമ കണ്ടിട്ട് തീരുമാനിക്കും എന്നും ഇപ്പോള്‍ ട്രെയിലറിനെതിരെ മാത്രമെ കേസ് എടുത്തിട്ടുള്ളൂവെന്നും പറഞ്ഞു. പക്ഷേ എന്‍റെ ചോദ്യം ഇതാണ്. നവംബര്‍ 19ന് ഇറങ്ങി 22 ലക്ഷം പേര്‍ കണ്ട ട്രെയിലറിന് ഇപ്പോഴാണോ കേസ് എടുക്കുന്നത്?' -ഒമര്‍ ലുലു കുറിച്ചു.