Omar Lulu praises Monster: 'മോണ്‍സ്‌റ്റര്‍' സിനിമയെ പുകഴ്‌ത്തി സംവിധായകന്‍ ഒമര്‍ ലുലു. 'മോണ്‍സ്‌റ്റര്‍' നല്ല എന്‍റര്‍ടെയ്‌നര്‍ ആണെന്നാണ് ഒമര്‍ ലുലു പറയുന്നത്. സിനിമയിലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ടാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ 'മോണ്‍സ്‌റ്ററെ' പ്രശംസിച്ച് രംഗത്തെത്തിയത്.
Omar Lulu Facebook post: "ഇപ്പോ അടുത്ത് ഫേസ്‌ബുക്കില്‍ ഫാന്‍സ് തള്ളി മറിക്കുന്നത് കണ്ടിട്ട് ഞാന്‍ തിയേറ്ററില്‍ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാള്‍ എത്രയോ നല്ല എന്‍റര്‍ടെയ്‌നര്‍ ആണ് ലാലേട്ടന്‍റെ മോണ്‍സ്‌റ്റര്‍. ഹണി റോസും അടിപൊളി ആയിട്ടുണ്ട്" -ഒമര്‍ ലുലു ഫേസ്‌ബുക്കില്‍ കുറിച്ചു.
Once again Pulimurugan team: മലയാളത്തിന്‍റെ എക്കാലത്തെയും ബ്ലോക്ക്ബസ്‌റ്ററാണ് 'പുലിമുരുഗന്‍'. 'പുലിമുരുഗന്‍' ടീം വീണ്ടും ഒന്നിച്ച ചിത്രമാണ് 'മോണ്‍സ്‌റ്റര്‍'. സംവിധായകന്‍ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ്‌കൃഷ്‌ണ, മോഹന്‍ലാല്‍ എന്നിവര്‍ ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ ഒന്നിച്ചെത്തിയപ്പോള്‍ ആരാധകരും ആഘോഷമാക്കി. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം.
Monster screening: ഇന്ത്യയിലാകെ 357 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‌തത്. കേരളത്തില്‍ 216 സ്‌ക്രീനുകളിലും ചിത്രമെത്തി. ചെന്നൈ, ബെംഗളൂരു, ന്യൂഡല്‍ഹി, സേലം, മുംബൈ, ഗോവ, പൂനെ തുടങ്ങിയവിടങ്ങളിലായി 141 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.
Also Read: മോണ്‍സ്‌റ്ററിന് അഞ്ച് വിദേശ രാജ്യങ്ങളില്‍ വിലക്ക്