കേരളം

kerala

ETV Bharat / entertainment

'മമ്മൂക്കയെ സമീപിക്കാന്‍ പലര്‍ക്കും പേടിയാണ്, എന്നാല്‍ അദ്ദേഹം ആരെയും വിഷമിപ്പിക്കില്ല'; മനസുതുറന്ന് നൈല ഉഷ - മമ്മൂട്ടിയെ കുറിച്ച് നൈല ഉഷ

Mammootty guest role in Priyan Ottathilanu: മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. ചിത്രത്തില്‍ മെഗാസ്റ്റാറിനെ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സീനില്‍ കണ്ടതിന്‍റെ ആവേശമായിരുന്നു തിയേറ്ററുകളില്‍

Nyla Usha about Mammootty  മലയാളത്തില്‍ ഏറ്റവും കരയിപ്പിച്ചത്‌ മമ്മൂക്ക  Mammootty guest role in Priyan Ottathilanu
'മമ്മൂക്കയെ സമീപിക്കാന്‍ പലര്‍ക്കും പേടിയാണ്, എന്നാല്‍ അദ്ദേഹം ആരെയും വിഷമിപ്പിക്കില്ല'; മനസുതുറന്ന് നൈല ഉഷ

By

Published : Jul 1, 2022, 6:01 PM IST

Mammootty guest role in Priyan Ottathilanu: ഷറഫുദ്ദീന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ തിയേറ്റര്‍ റിലീസ് ചിത്രമാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. സിനിമയില്‍ അതിഥി വേഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ കാമിയോ റോള്‍ തിയേറ്ററുകളില്‍ വലിയ കയ്യടിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്‌.

മമ്മൂട്ടിയെ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സീനില്‍ കണ്ടതിന്‍റെ ആവേശമായിരുന്നു മിക്കവര്‍ക്കും. 'പ്രിയന്‍ ഓട്ടത്തിലാണ്' ചിത്രത്തിലെ ആ കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി എത്തിയതിനെ കുറിച്ചും താരത്തോടുള്ള ആരാധനയെ കുറിച്ചും വെളിപ്പെടുത്തുകയാണ് സിനിമയിലെ നായികയായ നൈല ഉഷ.

Nyla Usha about Mammootty: 'പ്രിയന്‍ ഓട്ടത്തിലാണ്' സിനിമയിലെ ആ കഥാപാത്രം ചെയ്യാമോയെന്ന് മമ്മൂക്കയോട് ചോദിച്ചത് താന്‍ ആയിരുന്നുവെന്ന് നൈല പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഈ വെളിപ്പെടുത്തല്‍. 'ഞങ്ങളുടെ ഒരു ആഗ്രഹമായിരുന്നു ആ റോളിലേക്ക് മമ്മൂക്ക എത്തണമെന്നത്‌. വേറെ ആര്‌ ആ കാരക്‌ടര്‍ ചെയ്‌താലും നമുക്കിത്രയും ഒരു സര്‍പ്രൈസ്‌ കിട്ടില്ല. അത് മമ്മൂക്ക ചെയ്യുമ്പോഴാണ് അതിലൊരു വൗ ഫാക്‌ടര്‍ ഉള്ളത്‌'.

'മമ്മൂക്ക അപ്രോച്ചബിള്‍ ആയിരിക്കുമോ എന്ന് ചിന്തിച്ച് വേറെ ആരെയെങ്കിലും വെക്കണോ എന്നൊക്കെ ആലോചിച്ചിരുന്നു. പക്ഷേ മമ്മൂക്ക അല്ലാതെ വേറെ ആര്‌ അത് ചെയ്‌താലും ശരിയാവില്ലെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു. പ്രേക്ഷകര്‍ക്കും വൗ മമ്മൂക്ക എന്ന് തോന്നണം. ഞങ്ങളുടെയൊക്കെ ആഗ്രഹം പോലെ ഭാഗ്യത്തിന് മമ്മൂക്ക ഓക്കെ പറഞ്ഞു. മമ്മൂക്കയുടെ അടുത്ത് ഘട്ടം ഘട്ടമായി ഞാന്‍ ചോദിച്ച് സമ്മതിപ്പിക്കുകയായിരുന്നു. ഞാന്‍ അങ്ങനെ വലിയ അഭ്യര്‍ഥനകളുമായി ഒന്നും പോകാത്തത് കൊണ്ടായിരിക്കാം, പിന്നെ ഒറ്റ ശ്വാസത്തില്‍ ഞാന്‍ സിനിമയുടെ കഥ മുഴുവന്‍ പറഞ്ഞു കൊടുത്തു'.

'മമ്മൂക്കയുടെ യെസ്‌ എന്ന്‌ പറഞ്ഞാല്‍ ജോര്‍ജിനെ വിളിക്കാന്‍ പറ എന്നാണ്. അല്ലാതെ, ശരി ഞാന്‍ വന്ന് അഭിനയിക്കാം എന്നൊന്നും മമ്മൂക്ക പറയില്ല. പിന്നെ അവര്‍ ജോര്‍ജേട്ടനെ വിളിച്ചു സംസാരിച്ചു. ഞാനായിരുന്നു മിഡില്‍ മാന്‍. 'ഭീഷ്‌മ'യുടെ ലോഞ്ചിന്‍റെ സമയത്ത് ദുബായില്‍ വച്ച് എന്നെ കണ്ടപ്പോള്‍ എന്തായി സിനിമ, എങ്ങനെയുണ്ട്‌, ഞാന്‍ കണ്ടില്ല ഞാന്‍ എന്നാ ഡബ്ബ് ചെയ്യാന്‍ വരേണ്ടത്‌ എന്നൊക്കെ അദ്ദേഹം ചോദിച്ചു. മമ്മൂട്ടിയെ സമീപിക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്. സത്യം പറഞ്ഞാല്‍ മമ്മൂക്ക ഭയങ്കര പാവമാണ്. മമ്മൂക്ക അങ്ങനെ ആരെയും വിഷമിപ്പിക്കില്ല. പറ്റൂല എന്ന് പറഞ്ഞാലും അഞ്ച് മിനിറ്റ്‌ കഴിഞ്ഞ് വിളിച്ച് പറയും ജോര്‍ജിന്‍റെ അടുത്ത് വിളിക്കാന്‍ പറ എന്ന്'.

'എത്രയോ സീനിയറായ നടനാണ് അദ്ദേഹം. എത്രയെത്ര സിനിമകള്‍. അദ്ദേഹം എന്ത് പറഞ്ഞാലും നമ്മള്‍ കേള്‍ക്കുക എന്നതാണ്. അദ്ദേഹം നമ്മുടെ വലിയ ഇതിഹാസമാണ്. എന്‍റെ ഭയങ്കര ഡാര്‍ലിങ്‌ ആണ് മമ്മൂക്ക. എന്‍റെ ഹൃദയത്തില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്‌. മമ്മൂട്ടിയാവുക എന്നത്‌ എളുപ്പമല്ല. അദ്ദേഹം ഇപ്പോഴും കരിയര്‍ കൊണ്ടു പോകുന്നത് അത്രയും പാഷനേറ്റ്‌ ആയിട്ടാണ്.'

'ബോക്‌സോഫിസുകള്‍ ഇളക്കിമറിക്കുന്ന സിനിമകള്‍ ഇപ്പോഴും അദ്ദേഹത്തില്‍ നിന്ന് വരുന്നു. അതൊന്നും അത്ര എളുപ്പമല്ല. അദ്ദേഹം ഒരു സൂപ്പര്‍ ഹ്യൂമന്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്‌. പിന്നെ നമ്മളെ മലയാള സിനിമയില്‍ ഏറ്റവും കരയിപ്പിച്ചത്‌ മമ്മൂക്കയാണ്. മമ്മൂക്കയുടെ ചുണ്ട്‌ വിതുമ്പിയാല്‍ കരയാത്ത മലയാളികള്‍ ഇല്ല. അതൊന്നും മറ്റൊരാളെ കൊണ്ടും ചെയ്യാന്‍ കഴിയില്ല', നൈല ഉഷ പറഞ്ഞു.

Also Read:മമ്മൂട്ടി ചിത്രത്തിന് പാക്കപ്പ്‌; സൈക്കോ ത്രില്ലര്‍ ഓണം റിലീസിന്

ABOUT THE AUTHOR

...view details