തിരുവനന്തപുരം :ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് ശാന്തികവാടത്തിൽ നടക്കും.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഭാനുമതിയമ്മയുടെയും രാഘവപ്പണിക്കരുടെയും മകളായാണ് ജനനം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജ്, തൃശൂര്‍ വിമല കോളജ് എന്നിവിടങ്ങളില്‍ പഠനം പൂർത്തിയാക്കിയ വിമല മേനോന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി.
'അമ്മപ്പശുവിന്‍റെ ഊഞ്ഞാലാട്ടം', 'ഗോലികളിക്കാന്‍ പഠിച്ച രാജാവ്', 'മന്ദാകിനി പറയുന്നത്', 'ശ്യാമദേവന്‍', 'നമ്മളെ നമ്മള്‍ക്കായി' തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൈരളി ബുക്ക് ട്രസ്‌റ്റ് അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകളും നേടി.
21 വർഷം ചെഷയർ ഹോംസ് ഇന്ത്യ തിരുവനന്തപുരം യൂണിറ്റ് ചാപ്റ്റർ സെക്രട്ടറി ആയിരുന്നു. ജവഹർ ബാലഭവന്‍റെയും ട്രിവാന്‍ഡ്രം സ്പെഷ്യൽ ബഡ്‌സ് സ്‌കൂളിന്‍റെയും പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചു. കേരള സ്‌റ്റേറ്റ് ജവഹര്‍ ബാലഭവന്‍റെ പ്രിന്‍സിപ്പലായിരിക്കെയാണ് സർവീസിൽ നിന്ന് വിരമിച്ചത്.