മുംബൈ :സിനിമ സെറ്റിൽ പലപ്പോഴും അഭിനേതാക്കൾ സഹനടന്മാരുമായി നല്ല രീതിയിൽ ഇടപഴകിക്കൊള്ളണമെന്നില്ല. ഇൻഡസ്ട്രിയിൽ പ്രണയത്തിലാകുന്നവരും അടുത്ത സുഹൃത്തുക്കളായി തുടരുന്നവരും നിരവധിയുണ്ടെങ്കിലും, ചിലർക്ക് സിനിമ സംഘത്തെക്കുറിച്ചോർക്കുമ്പോൾ ചില വേട്ടയാടുന്ന ഓർമകളാണ് അവശേഷിക്കുന്നത്. നർത്തകിയും അഭിനേത്രിയുമായ നോറ ഫത്തേഹിയുടെ ബോളിവുഡിലെ ആദ്യ നാളുകളിൽ അത്തരത്തിലുള്ള ഒരു സംഭവമാണുണ്ടായത്. തൻ്റെ ആദ്യ ചിത്രമായ റോറിൻ്റെ സെറ്റിൽ വച്ച് തനിക്കുണ്ടായ അനുഭവം താരം ഓര്‍ത്തെടുത്തു.
തന്നോട് മോശമായി പെരുമാറിയതിനെതുടർന്ന് സഹനടനെ താരം അടിക്കുകയും കാര്യങ്ങൾ വളരേ മോശപ്പെട്ട രീതിയിലാവുകയുമായിരുന്നു. സിനിമയുടെ സെറ്റിൽ വച്ച് സഹനടൻ തന്നോട് മോശമായി പെരുമാറിയെന്നും തുടർന്ന് സഹനടനെ നോറ അടിക്കുകയും സഹനടൻ നോറയെ തിരിച്ചടിക്കുകയുമായിരുന്നു നടി പറഞ്ഞു. നോറ വീണ്ടും നടനെ അടിച്ചപ്പോൾ നടൻ താരത്തിൻ്റെ മുടിക്ക് കുത്തിപ്പിടിക്കുകയായിരുന്നു. 2014ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് ബംഗ്ലാദേശിൽ നടന്ന സമയമാണ് സംഭവം. തുടർന്ന് താരത്തെ രക്ഷിക്കാൻ സിനിമ സംഘം വേണ്ടിവന്നെന്നും നോറ പറഞ്ഞു.