കേരളം

kerala

ETV Bharat / entertainment

അറബിക് നമ്പറിൽ ബെല്ലി ഡാൻസ്...പിറന്നാൾ ആഘോഷത്തിന്‍റെ മധുരം പങ്കുവച്ച് നോറ ഫത്തേഹി - nora fatehi social media

പിറന്നാൾ ദിനത്തിൽ ദുബായിയിലെ ഒരു നൗകയിൽ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ച് നോറ ഫത്തേഹി.

നോറ ഫത്തേഹി  നോറ ഫത്തേഹി പിറന്നാൾ  നോറ ഫത്തേഹി ജന്മദിനം  നോറ ഫത്തേഹി ദുബായിയിൽ  നോറ ഫത്തേഹി ഇൻസ്റ്റഗ്രാം  നോറ ഫത്തേഹി ഏറ്റവും പുതിയ വാർത്തകൾ  ബോളിവുഡ് താരം നോറ ഫത്തേഹി  നർത്തകി നോറ ഫത്തേഹി  nora fatehi celebrates her birthday with friends  nora fatehi  nora fatehi birthday celebration  nora fatehi birthday  nora fatehi instagram  nora fatehi social media  bollywood actress nora fatehi
നോറ ഫത്തേഹി

By

Published : Feb 7, 2023, 1:36 PM IST

മുംബൈ: പിറന്നാൾ ആഘോഷത്തിന്‍റെ മധുര നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് നടിയും നർത്തകിയുമായ നോറ ഫത്തേഹി. ഇന്നലെയായിരുന്നു താരത്തിന്‍റെ 31-ാം ജന്മദിനം.

ദുബായിയിലെ ഒരു നൗകയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു താരത്തിന്‍റെ പിറന്നാൾ ആഘോഷം. തന്‍റെ രസകരമായ ദിവസത്തിന്‍റെ ദൃശ്യങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.

മൾട്ടി-കളർ ഫ്ലോറൽ ടോപ്പും അതിനു ചേരുന്ന പാവാടയും ധരിച്ച നോറ എന്നത്തേയും പോലെ സുന്ദരിയായി കാണപ്പെട്ടു. ഒരു അറബിക് നമ്പറിൽ ബെല്ലി ഡാൻസ് കളിക്കുന്ന ദൃശ്യങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

അംബരചുംബിയായ ബുർജ് അൽ അറബ് പശ്ചാത്തലത്തിലായിരുന്നു താരത്തിന്‍റെ നൃത്തച്ചുവടുകൾ. വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടതിന് പിന്നാലെ ജന്മദിനാശംസകൾ അറിയിച്ച് ആരാധക പ്രവാഹമായിരുന്നു.

താങ്ക് ഗോഡ്, ആൻ ആക്ഷൻ ഹീറോ, അച്ഛാ സില ദിയ തുടങ്ങിയ പ്രൊജക്‌ടുകളാണ് നോറയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ഫോട്ടോഷൂട്ടുകളിലൂടെയും താരം ആരാധകരുടെ ശ്രദ്ധയാകർഷിക്കാറുണ്ട്. ഐറ്റം നമ്പറുകളുടെ റാണി എന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കാറുള്ളത്.

ABOUT THE AUTHOR

...view details