കേരളം

kerala

ETV Bharat / entertainment

Action Hero Biju 2 | 'ഒളിച്ചു കഴിയുന്ന അഭിനയ കേഡികളേയും റൗഡികളേയും ഡീസികളേയും തെരയുന്നു'; കാസ്‌റ്റിങ് കോളുമായി ആക്ഷന്‍ ഹീറോ ബിജു 2 - രാമചന്ദ്രബോസ് ആന്‍ഡ് കോ

ആക്ഷന്‍ ഹീറോ ബിജു 2വിനായുള്ള കാസ്‌റ്റിങ് കോള്‍ പുറത്ത്. നിവിന്‍ പോളിയാണ് ഫേസ്‌ബുക്കിലൂടെ കാസ്‌റ്റിങ് കോള്‍ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്

Nivin Pauly starrer Action Hero Biju 2  Nivin Pauly  Action Hero Biju 2  Action Hero Biju  Action Hero Biju 2 casting call  ആക്ഷന്‍ ഹീറോ ബിജു 2 കാസ്‌റ്റിംഗ് കോള്‍  ആക്ഷന്‍ ഹീറോ ബിജു 2  ആക്ഷന്‍ ഹീറോ ബിജു  നിവിന്‍ പോളി  എബ്രിഡ് ഷൈന്‍  Abrid Shine  Ramachandra Boss and Co  രാമചന്ദ്രബോസ് ആന്‍ഡ് കോ  NP42
'ഒളിച്ചു കഴിയുന്ന അഭിനയ കേഡികളെയും റൗഡികളെയും ഡീസികളെയും തിരയുന്നു'; വ്യത്യസ്‌തമായി ആക്ഷന്‍ ഹീറോ ബിജു 2 കാസ്‌റ്റിംഗ് കോള്‍

By

Published : Jul 15, 2023, 10:01 PM IST

നിവിന്‍ പോളിയുടെ Nivin Pauly കരിയര്‍ ബ്രേക്കായി എത്തിയ ചിത്രമായിരുന്നു 2016ല്‍ എബ്രിഡ് ഷൈന്‍ Abrid Shine സംവിധാനം ചെയ്‌ത ആക്ഷന്‍ ഹീറോ ബിജു Action Hero Biju. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. എബ്രിഡ് ഷൈന്‍ തന്നെയാണ് സിനിമയുടെ രണ്ടാം ഭാഗവും Action Hero Biju 2 ഒരുക്കുന്നത്.

പോളി ജൂനിയറിന്‍റെ ബാനറില്‍ നിവിന്‍ പോളിയാണ് സിനിമയുടെ നിര്‍മാണം. ഇപ്പോഴിതാ 'ആക്ഷന്‍ ഹീറോ ബിജു 2'ന്‍റെ കാസ്‌റ്റിങ് കോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വളരെ വ്യത്യസ്‌വും കൗതുകവും നിറഞ്ഞതാണ് കാസ്‌റ്റിങ് കോള്‍. ഇതിന്‍റെ വിവരങ്ങള്‍ അറിയിച്ചുകൊണ്ട് നിവിന്‍ പോളി തന്‍റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ പോസ്‌റ്റ് പങ്കുവച്ചത്.

20നും 50നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകളെയും, 20നും 55നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരെയുമാണ് കാസ്‌റ്റിങ് കോളില്‍ തെരയുന്നത്. സ്‌ത്രീകള്‍ ahb2castingfemale@gmail.com എന്ന മെയില്‍ ഐഡിയിലും പുരുഷന്‍മാര്‍ ahbcastingmale@gmail.com എന്ന മെയില്‍ ഐഡിയിലുമാണ് വിവരങ്ങള്‍ അയക്കേണ്ടതെന്നും പോസ്‌റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

'വെള്ളിവെളിച്ചത്തില്‍ വരാതെ ഒളിച്ചു കഴിയുന്ന അഭിനയ കേഡികളെയും റൗഡികളെയും ഡീസികളെയും തെരയുന്നു. സ്വയം കണ്ടെത്തുന്നവര്‍ ചിത്രങ്ങള്‍ സഹിതം ബന്ധപ്പെടുക.' - ഇപ്രകാരമാണ് കാസ്‌റ്റിങ് കോളില്‍ അറിയിച്ചിരിക്കുന്നത്. ഇതിന് ചുവടെ ബിജു പൗലോസിന്‍റെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read:ഫ്രീക്കനായി നിവിന്‍ പോളി ; 'എന്‍പി42'വിനായി ദുബൈയില്‍ എത്തി താരം

'ആക്ഷന്‍ ഹീറോ ബിജു 2'ലേയ്‌ക്കുള്ള അഭിനേതാക്കളെ കണ്ടെത്താനുള്ള അണിയറപ്രവര്‍ത്തകരുടെ ശ്രമം ആരംഭിച്ചിട്ട് ഏതാനും മാസങ്ങളായിരുന്നു. സിനിമയിലേയ്‌ക്കുള്ള ഒരു ഓപ്പണ്‍ ഓഡിഷന്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു.

വിവിധ കഥാപാത്രങ്ങള്‍ക്കായി ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളായി പ്രവര്‍ത്തിച്ചവരില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ നേരിട്ട് ഓഡിഷന്‍ നടത്തുകയായിരുന്നു. നാടക പ്രവര്‍ത്തകരും മിമിക്രി കലാകാരന്‍മാരും ഉള്‍പ്പെടെ നിരവധി പേര്‍ ഓഡിഷനില്‍ പങ്കെടുത്തിരുന്നു.

ഓഡിഷനില്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍ നേരിട്ടെത്തിയായിരുന്നു നടീനടന്‍മാരെ തെരഞ്ഞെടുത്തത്. ആദ്യ ഭാഗമായ 'ആക്ഷന്‍ ഹീറോ ബിജു'വിലൂടെ നിരവധി കലാകാരന്‍മാരാണ് വെള്ളിത്തിരയില്‍ എത്തിയത്. അവരില്‍ പലരും ഇന്ന് തിരക്കേറിയ അഭിനേതാക്കളാണ് എന്നത് ശ്രദ്ധേയമാണ്.

അതേസമയം, നിവിന്‍ പോളിയുടെ മറ്റൊരു പുതിയ ചിത്രമാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ' Ramachandra Boss and Co. NP42 എന്ന് താത്‌കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ അടുത്തിടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

നിവിന്‍ പോളിയുടെ കരിയറിലെ 42-ാമത് ചിത്രം കൂടിയാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ'. നേരത്തെ 'രാമചന്ദ്രബോസ് ആന്‍ഡ് കോ'യുടെ ലൊക്കോഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ വിനയ്‌ ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, വിജിലേഷ്, ആര്‍ഷ ബൈജു, മമിത ബൈജു എന്നിവരും അണിനിരക്കും. ജനുവരിയില്‍ യുഎഇയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. കേരളത്തിലായിരുന്നു സിനിമയുടെ തുടർന്നുള്ള ഭാഗങ്ങളുടെ ചിത്രീകരണം.

Also Read:Nivin Pauly| രാമചന്ദ്രബോസ് ആന്‍ഡ് കോ; നിവിന്‍ പോളി ഹനീഫ് അദേനി ചിത്രത്തിന്‍റെ ടൈറ്റില്‍ എത്തി

ABOUT THE AUTHOR

...view details