'രാമചന്ദ്രബോസ് ആന്‍ഡ് കോ'യുടെ (Ramachandra Boss And Co) റിലീസിനുള്ള അവസാന തയ്യാറെടുപ്പിലാണിപ്പോള്‍ നിവിന്‍ പോളിയും (Nivin Pauly) കൂട്ടരും. നിവിൻ പോളി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ഓണം റിലീസായി ഓഗസ്‌റ്റ് 25നാണ് എത്തുന്നത്.
റിലീസിന് നാല് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. 'രാമചന്ദ്രബോസ് ആന്‍ഡ് കോ'യ്‌ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 147 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. പ്രവാസി ഹൈസ്‌റ്റ് എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ഹനീഫ് അദേനി (Haneef Adeni) ആണ് സിനിമയുടെ സംവിധാനം. ഒരു പക്കാ ഫാമിലി എന്‍റര്‍ടെയിനര്‍ (Nivin Pauly family entertainer) വിഭാഗത്തിലുള്ള ചിത്രം ചിരികളാല്‍ സമ്പന്നമായ ഒരു കൊള്ള സംഘത്തിന്‍റെയും കൊള്ളക്കാരന്‍റെയും കഥയാണ് പറയുന്നത്. യുഎഇയിലും കേരളത്തിലുമായിരുന്നു 'രാമചന്ദ്രബോസ് ആന്‍ഡ് കോ'യുടെ ചിത്രീകരണം.
സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും രസകരമായ ടീസറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു കൊള്ളക്കാരന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്.
വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ആർഷ ബൈജു, വിജിലേഷ്, മമിത ബൈജു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സും മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമയുടെ നിർമാണം.
Ramachandra Boss And Co censored ഹനീഫ് അദേനി തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതിന് മുമ്പ് 'മിഖായേൽ' എന്ന സിനിമയിലും നിവിന്‍ പോളിയും ഹനീഫ് അദേനിയും ഒന്നിച്ചിരുന്നു. 'മിഖായേൽ' എന്ന ചിത്രത്തില്‍ നിന്നും വ്യത്യസ്‌മായി, കോമഡി പശ്ചാത്തലത്തിലാണ് സംവിധായകന്‍ 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' ഒരുക്കിയിരിക്കുന്നത്.
വിഷ്‌ണു തണ്ടാശേരി ഛായാഗ്രാഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സുഹൈൽ കോയയുടെ ഗാനരചനയില്‍ മിഥുൻ മുകുന്ദനാണ് സംഗീതം. കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്‌സ് പ്രഭു, വിഎഫ്എക്‌സ് - പ്രോമിസ്, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
Also Read:Ramachandra Boss And Co release date നിവിന്‍ പോളി ചിത്രം ഓണം റിലീസായി എത്തുന്നത് മൂന്നാം തവണ; ബോസും സംഘവും ഉടന്‍ തിയേറ്ററില്‍
പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ -ജി മുരളി, കനൽ കണ്ണൻ, സ്യമന്തക് പ്രദീപ്; പ്രൊഡക്ഷൻ ഡിസൈൻ - നവീൻ തോമസ്, സന്തോഷ് രാമൻ; എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, ലൈൻ പ്രൊഡ്യൂസേഴ്‌സ് – ഹാരിസ് ദേശം, സന്തോഷ് കൃഷ്‌ണൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ ഇൻ ചാർജ് - നൗഷാദ് കല്ലറ, അഖിൽ യെശോധരൻ, ബിമീഷ് വരാപ്പുഴ, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, അഡ്‌മിനിസ്ട്രേഷൻ ആന്‍ഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്‌റ്റിൽസ് - പ്രശാന്ത് കെ പ്രസാദ്, അരുൺ കിരണം, പോസ്‌റ്റർ ഡിസൈൻ - ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്, മാർക്കറ്റിങ് - ബിനു ബ്രിംഗ് ഫോർത്ത്, പിആർഒ - ശബരി.