തിരുവനന്തപുരം: നിവിൻ പോളിയെ നായകനാക്കി തമിഴ് സംവിധായകൻ റാം ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. 'ഏഴു കടൽ ഏഴു മലൈ' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. മാനാട് എന്ന ബ്ലോക്ക്ബസ്‌റ്റർ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.
'ഏഴു കടൽ ഏഴു മലൈ'; നിവിൻ പോളി-റാം ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത് - nivin pauly latest film
പേരന്‍പിന് ശേഷമുളള റാം ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളാണ്.
മമ്മൂട്ടി നായകനായ പേരൻപ്, തരമണി, തങ്ക മീന്‍ഗള്‍, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് റാം. ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ തമിഴ് നടൻ സൂരിയും ചിപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഞ്ജലിയാണ് നായിക.
യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്. വെട്ടം, ഒപ്പം എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചെയ്‌ത എൻ.കെ ഏകാംബരമാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനർ-ഉമേഷ് ജെ കുമാർ, എഡിറ്റർ-മതി വിഎസ്, ആക്ഷൻ സ്‌റ്റണ്ട്-സിൽവ, കൊറിയോഗ്രാഫർ-സാൻഡി, കോസ്‌റ്റ്യൂം ഡിസൈനർ-ചന്ദ്രകാന്ത് സോനവാനെ, ചമയം-പട്ടണം റഷീദ്.