കേരളം

kerala

ETV Bharat / entertainment

Nivin Pauly| രാമചന്ദ്രബോസ് ആന്‍ഡ് കോ; നിവിന്‍ പോളി ഹനീഫ് അദേനി ചിത്രത്തിന്‍റെ ടൈറ്റില്‍ എത്തി - NP42

രാമചന്ദ്രബോസ് ആന്‍ഡ് കോ ടൈറ്റില്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. നിവിന്‍ പോളി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിടുകയായിരുന്നു.

രാമചന്ദ്രബോസ് ആന്‍ഡ് കോ  Ramachandra Boss and Co  നിവിന്‍ പോളി  ഹനീഫ് അദേനി  Nivin Pauly movie NP42 titled  NP42 titled  NP42  Nivin Pauly
രാമചന്ദ്രബോസ് ആന്‍ഡ് കോ; നിവിന്‍ പോളി ഹനീഫ് അദേനി ചിത്രത്തിന്‍റെ ടൈറ്റില്‍ എത്തി

By

Published : Jul 8, 2023, 9:09 PM IST

നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് നിവിന്‍ പോളിയുടെ Nivin Pauly പുതിയ സിനിമയുടെ ടൈറ്റില്‍ എത്തി. NP42 എന്ന് താത്‌കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. 'രാമചന്ദ്രബോസ് ആന്‍ഡ് കോ' Ramachandra Boss and Co എന്നാണ് സിനിമയ്‌ക്ക്‌ പേരിട്ടിരിക്കുന്നത്.

എ പ്രവാസി ഹീസ്‌റ്റ് A Pravasi Heist എന്ന ടാഗ് ലൈനോടു കൂടിയാണ് അണിയറപ്രവര്‍ത്തകര്‍ ടൈറ്റില്‍ പുറത്തു വിട്ടിരിക്കുന്നത്. നായകന്‍ നിവിന്‍ പോളി തന്നെയാണ് ടൈറ്റില്‍ പോസ്‌റ്റര്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ വ്യത്യസ്‌തമായ ടൈറ്റില്‍ പുറത്തു വിട്ടതോടെ ചിത്രത്തില്‍ നിവിന്‍ പോളി കൊള്ളക്കാരനായാണോ എത്തുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

നിവിന്‍ പോളിയുടെ കരിയറിലെ 42-ാം ചിത്രമാണ് 'രാമചന്ദ്രബോസ് & കോ'. നേരത്തെ 'രാമചന്ദ്രബോസ് & കോ'യുടെ ലൊക്കോഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയിലെ നിവിന്‍ പോളിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.

ഹനീഫ് അദേനിയാണ് സിനിമയുടെ സംവിധാനം. നിവിന്‍ പോളിയെ കൂടാതെ വിനയ്‌ ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ജനുവരി 20ന് യുഎഇയിലായിരുന്നു സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. കേരളത്തിലായിരുന്നു തുടർന്നുള്ള ഭാഗങ്ങളുടെ ചിത്രീകരണം.

മാജിക് ഫ്രെയിംസ്, പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിക്കുക. വിഷ്‌ണു തണ്ടാശേരിയാണ് സിനിമയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുക. നിഷാദ് യൂസഫ് എഡിറ്റിങും മിഥുൻ മുകുന്ദൻ സംഗീതവും നിര്‍വഹിക്കും.

അസോസിയേറ്റ് ഡയറക്‌ടർ - സമന്തക് പ്രദീപ്, കോസ്റ്റ്യൂം – മെൽവി ജെ, മേക്കപ്പ് – ലിബിൻ മോഹനൻ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ലൈൻ പ്രൊഡ്യൂസേഴ്‌സ്‌ – ഹാരിസ് ദേശം, റഹീം.

മലയാള സിനിമയിലെ റൊമാന്‍റിക് ഹീറോ ആണ് നിവിന്‍ പോളി. ആരാധക പിന്തുണയുടെ കാര്യത്തിലും നിവിന്‍ മുന്നിലാണ്. റൊമാന്‍റിക് ഹീറോ വേഷങ്ങള്‍ക്ക് പുറമെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്‌തും നിവിന്‍ പോളി പ്രേക്ഷക പ്രശംസകള്‍ക്ക് പാത്രമായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസായ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത് നടന്‍റെ കരിയറില്‍ വന്‍ തിരിച്ചടിയായി മാറിയിരുന്നു.

ഇതിന് പുറമെ തന്‍റെ ശരീര ഭാരം കൂടിയതിന്‍റെ പേരിലും നിവിന്‍ ബോഡി ഷെയിമിങ്ങിനും മറ്റും ഇരയായിരുന്നു. എന്നാല്‍ തന്നെ വിമര്‍ശിച്ചവരുടെ വാ അടപ്പിക്കുന്നതായിരുന്നു നിവിന്‍ പോളിയുടെ പുതിയ ട്രാന്‍സ്‌ഫര്‍മേഷന്‍ ചിത്രം. അജു വര്‍ഗീസ് ഉള്‍പ്പടെയുളളവര്‍ നിവിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നിവിന്‍ പോളിയുടെ പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങള്‍ കൊളാജ് ചെയ്‌താണ് അജു വര്‍ഗീസ് ചിത്രം പങ്കുവച്ചത്.

അതേസമയം ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ഒരു പുതിയ ചിത്രവും നിവിൻ പോളിയുടേതായി ഒരുങ്ങുന്നുണ്ട്. കൂടാതെ നടൻ ആര്യൻ രമണി ഗിരിജാവല്ലഭൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും നിവിന്‍ നായകനായി എത്തുന്നുണ്ട്.

Also Read:ഫ്രീക്കനായി നിവിന്‍ പോളി ; 'എന്‍പി42'വിനായി ദുബൈയില്‍ എത്തി താരം

ABOUT THE AUTHOR

...view details