സ്‌റ്റൈലിഷായുള്ള നിവിന്‍ പോളിയുടെ പുത്തന്‍ ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഹനീഫ് അദേനി ചിത്രത്തിനായി ദുബൈയില്‍ എത്തിയിരിക്കുകയാണ് താരം. ഫനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ സെറ്റില്‍ നിവിന്‍ പോളി ജോയിന്‍ ചെയ്‌തു.
സിനിമയുടെ ചിത്രീകരണം ജനുവരി 20ന് യുഎഇയില്‍ ആരംഭിച്ചിരുന്നു. ഇനിയും പേരിടാത്ത ചിത്രം 'എന്‍പി42' എന്നാണ് അറിയപ്പെടുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ 42ാം ചിത്രം കൂടിയാണിത്.
ഹനീഫ് അദേനി ചിത്രത്തിനായി ദുബൈയില്‍ എത്തി താരം വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, വിജിലേഷ്, ആര്‍ഷ ചാന്ദ്‌നി, മമിത ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം ചിത്രത്തിലെ നായികയെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമല്ല. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
Also Read:പരിഹസിച്ചവരുടെ വായടപ്പിച്ച് നിവിന്‍ പോളി, തടി കുറച്ച് പുതിയ ലുക്കില്‍ താരം
വിഷ്‌ണു തണ്ടാശേരിയാണ് ഛായാഗ്രഹണം. നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. മിഥുന്‍ മുകുന്ദന്‍ സംഗീതവും നിര്‍വഹിക്കും. ലിബിന്‍ മോഹനന്‍ മേക്കപ്പും മെല്‍വി ജെ കോസ്‌റ്റ്യൂമും ഒരുക്കും.