കേരളം

kerala

ETV Bharat / entertainment

മന്ത്രവും തന്ത്രവും വിശ്വാസവും കോടതിക്ക് പുറത്ത്; ടൈം ട്രാവലും ഫാന്‍റസിയുമായി നിവിനും കൂട്ടരും - Mahaveeryar release

Time traveler fantacy movie Mahaveeryar: വലിയ ക്യാന്‍വാസിലാണ് മഹാവീര്യര്‍ ചിത്രീകരിച്ചിരിക്കുന്നത്. പുതിയ കാഴ്‌ചകള്‍ സമ്മാനിക്കുന്ന ഒന്നായിരിക്കും മഹാവീര്യര്‍ എന്നാണ്‌ അണിയറപ്രവര്‍ത്തകരുടെ വാദം.

Mahaveeryar trailer  Nivin Pauly Asif Ali starrer Mahaveeryar  ടൈം ട്രാവലും ഫാന്‍റസിയുമായി നിവിനും കൂട്ടരും  Asif Ali Nivin Pauly Mahaveeryar  Mahaveeryar cast and crew  Mahaveeryar release  Time traveler fantacy movie Mahaveeryar
മന്ത്രവും തന്ത്രവും വിശ്വാസവും കോടതിക്ക് പുറത്ത്; ടൈം ട്രാവലും ഫാന്‍റസിയുമായി നിവിനും കൂട്ടരും

By

Published : Jul 9, 2022, 10:53 AM IST

Mahaveeryar trailer: നിവിന്‍ പോളി, ആസിഫ്‌ അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ്‌ ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഹാവീര്യര്‍'. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ടൈം ട്രാവലും ഫാന്‍റസിയും കോടതിയും നിമയ വ്യവഹാരങ്ങളും പ്രമേയമാക്കി ഒരുക്കുന്ന ചിത്രം നര്‍മ-വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്‌.

കോടതി പശ്ചാത്തലത്തില്‍ തുടങ്ങുന്ന ട്രെയിലര്‍ ചിത്രപുരി എന്ന ഗ്രാമത്തിന്‍റെ കഥ പറയുന്നു. സന്ന്യാസിയുടെ വേഷത്തിലാണ് ചിത്രത്തില്‍ നിവിന്‍ പ്രത്യക്ഷപ്പെടുന്നത്‌. രാജാവായി ആസിഫ്‌ അലിയും വേഷമിടുന്നു. ഏറെ കൗതുകം നിറഞ്ഞ കാഴ്‌ചകളോടെയാണ് ട്രെയിലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്‌.

Time traveler fantacy movie Mahaveeryar: വലിയ ക്യാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പുതിയ കാഴ്‌ചകള്‍ സമ്മാനിക്കുന്ന ഒന്നായിരിക്കുമെന്നാണ്‌ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്‌. പ്രശസ്‌ത സാഹിത്യകാരന്‍ എം.മുകുന്ദന്‍റെ കഥയ്‌ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത്‌ എബ്രിഡ്‌ ഷൈന്‍ ആണ്.

Asif Ali Nivin Pauly Mahaveeryar: വര്‍ഷങ്ങള്‍ക്ക്‌ ശേഷം നിവിന്‍ പോളിയും ആസിഫ്‌ അലിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് 'മഹാവീര്യര്‍'. ഷാന്‍വി ശ്രീവാസ്‌തവയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്‌. '1983', 'ആക്ഷന്‍ ഹീറോ ബിജു' എന്നീ സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ ശേഷം ഇത്‌ മൂന്നാം തവണയാണ് നിവിന്‍ പോളിയും എബ്രിഡ്‌ ഷൈനും ഒന്നിക്കുന്നത്‌. രാജസ്‌ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം.

Mahaveeryar cast and crew: ലാലു അലക്‌സ്‌, ലാല്‍, സിദ്ദിഖ്‌, മേജര്‍ രവി, വിജയ്‌ മോനോന്‍, മല്ലിക സുകുമാരന്‍, കൃഷ്‌ണ പ്രസാദ്‌, സുധീര്‍ കരമന, സുധീര്‍ പറവൂര്‍, പദ്‌മരാജ്‌ രതീഷ്‌, ഷൈലജ പി അമ്പു, പ്രമോദ്‌ വെളിയനാട്‌, കലാഭവന്‍ പ്രജോദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്‌, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ്‌ എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ്‌ ഷംനാസും എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Mahaveeryar release: സംസ്ഥാന അവാര്‍ഡ്‌ ജേതാവ്‌ ചന്ദ്രു സെല്‍വരാജ്‌ ആണ്‌ ഛായാഗ്രഹണം. ഇഷാന്‍ ചാബ്ര ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്‌. മനോജ് എഡിറ്റിങും, അനീഷ്‌ നാടോടി കലാസംവിധാനവും, ലിബിന്‍ മേക്കപ്പും, ചന്ദ്രകാന്ത്‌ സോനാവെന്‍ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും. ജൂലൈ 21ന്‌ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Also Read: 'നിയമപരമായ കാരണങ്ങള്‍', നിവിന്‍ പോളിയുടെ 'തുറമുഖം' റിലീസ് വീണ്ടും മാറ്റി, പുതിയ തീയതി പുറത്ത്

ABOUT THE AUTHOR

...view details