കേരളം

kerala

ETV Bharat / entertainment

ഭക്ഷണത്തിന് മുന്നില്‍ അടികൂടി നിവിനും അജുവും, രസകരമായ വീഡിയോ വൈറല്‍ - ഭക്ഷണത്തിന് മുന്നില്‍ അടിക്കൂടുന്ന നിവിനും അജുവും

നിവിനും അജുവും ഒരുമിച്ചുളള ചിത്രങ്ങളും വീഡിയോസുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ജനപ്രിയ കൂട്ടുകെട്ടിന്‍റെ രസകരമായ പുതിയ വീഡിയോയും വൈറലായിരിക്കുകയാണ്.

nivin pauly aju varghese  nivin pauly aju varghese video  nivin pauly aju varghese funny video  aju varghese shares nivin pauly video  saturday night movie  saturday night movie video  saturday night movie promotion  nivin pauly  aju varghese  നിവിന്‍ പോളി അജു വര്‍ഗീസ്  നിവിന്‍ പോളി അജു വര്‍ഗീസ് വീഡിയോ  സാറ്റര്‍ഡേ നൈറ്റ്‌സ്‌  റോഷന്‍ ആന്‍ഡ്രൂസ്  നിവിന്‍ പോളി അജു വര്‍ഗീസ് രസകരമായ വീഡിയോ  ഗ്രേസ് ആന്‍റണി
ഭക്ഷണത്തിന് മുന്നില്‍ അടിക്കൂടുന്ന നിവിനും അജുവും, രസകരമായ വീഡിയോ വൈറല്‍

By

Published : Sep 27, 2022, 12:29 PM IST

മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് നിവിന്‍ പോളി- അജു വര്‍ഗീസ് ടീം. ഇരുവരും ഒരുമിച്ചുളള സിനിമകളെല്ലാം തിയേറ്ററുകളില്‍ വന്‍വിജയം നേടിയിട്ടുണ്ട്. മലര്‍വാടി ആര്‍ട്‌സ്‌ ക്ലബിലൂടെ അരങ്ങേറ്റം കുറിച്ച ഇരുവരും ഇന്ന് മോളിവുഡിന്‍റെ അവിഭാജ്യഘടകങ്ങളാണ്.

സ്‌ക്രീനില്‍ ഒരുമിച്ച് എത്തുമ്പോഴെല്ലാം ജനപ്രിയ കൂട്ടുകെട്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. നിവിനും അജുവും ഒരുമിച്ചുളള പുതിയൊരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ എടുത്ത രസകരമായ വീഡിയോ അജു തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയില്‍ ചിക്കന്‍ കഴിക്കുന്ന തന്നെ നോക്കുന്ന അജുവിനോട് ഇനി ഇതും നോക്കിയിരുന്ന് കൊതിവിട്ട് എന്‍റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുളേളാ എന്നാണ് നിവിന്‍ പറയുന്നത്. ഇത് കേട്ട് നിരാശനായി ആഹാരം വേഗം കഴിക്കുന്ന അജുവിനെ വീഡിയോയില്‍ കാണാം.

'ഇവന്‍റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി, കിറുക്കന്‍' എന്ന കാപ്‌ഷനിലാണ് അജു വര്‍ഗീസ് ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോയ്‌ക്ക് പിന്നാലെ നിരവധി പേരാണ് ഇതിന് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്. കിലുക്കം സിനിമയിലെ തിലകൻ ഇന്നസെന്‍റ്‌ രംഗം ഓർത്തു പോകുവാ' എന്നാണ് നിവിനും അജുവുമുളള വീഡിയോയ്‌ക്ക് ഒരാള്‍ കമന്‍റിട്ടിരിക്കുന്നത്.

നിവിനൊപ്പമുളള സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടെയാണ് അജു പുതിയ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‌ത ചിത്രത്തിലൂടെ എന്‍റര്‍ടെയ്‌നര്‍ നിവിനെ വീണ്ടും കാണാനുളള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. സൈജു കുറുപ്പ്, സിജു വില്‍സണ്‍, സാനിയ അയ്യപ്പന്‍, ഗ്രേസ് ആന്‍റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സിനിമയുടെ ടീസറിനും ട്രെയിലറിനും അടുത്തിടെ മികച്ച പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.

കായംകുളം കൊച്ചുണ്ണി എന്ന ആദ്യ ചിത്രം വന്‍വിജയം നേടിയതിന് പിന്നാലെയാണ് സാറ്റര്‍ഡേ നൈറ്റിനായി നിവിനും റോഷന്‍ ആന്‍ഡ്രൂസും വീണ്ടുമൊന്നിച്ചത്. പ്രതാപ് പോത്തന്‍, വിജയ് മേനോന്‍, ശാരി, മാളവിക, അശ്വിന്‍ മാത്യൂ ഉള്‍പ്പെടെയുളളവരും സിനിമയിലെ മറ്റ് താരങ്ങളാണ്. റിലീസിങ്ങിനൊരുങ്ങവേ നിലവില്‍ ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.

ABOUT THE AUTHOR

...view details