കേരളം

kerala

ETV Bharat / entertainment

സിനിമയല്ല, വെബ് സീരീസ്; നിത്യ മേനോനും ഷറഫു​ദ്ദീനും ഒന്നിക്കുന്ന 'മാസ്റ്റർ പീസി'ന്‍റെ ഫസ്റ്റ് ലുക്കെത്തി - kerala crime files

നിത്യ മേനോൻ, ഷറഫു​ദ്ദീൻ എന്നിവർക്കൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, ശാന്തി കൃഷ്‌ണ, അശോകൻ എന്നിവരും 'മാസ്റ്റർ പീസി'ൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Nithya Menen  Sharaf U Dheen  web series Master Peace  web series  Master Peace  Master Peace web series  നിത്യ മേനോൻ  വെബ് സീരീസ്  നിത്യ മേനോനും ഷറഫു​ദ്ദീനും  നിത്യ മേനോൻ ഷറഫു​ദ്ദീൻ വെബ് സീരീസ്  മാസ്റ്റർ പീസിന്‍റെ ഫസ്റ്റ് ലുക്കെത്തി  മാസ്റ്റർ പീസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  Master Peace first look poster  Master Peace first look  കേരള ക്രൈം ഫയല്‍സ്  kerala crime files  web series in malayalam
Master Peace

By

Published : Aug 16, 2023, 10:30 AM IST

ടിടി വെബ് സീരീസുകളുടെ ലോകത്ത് മലയാള ഭാഷയെ അടയാളപ്പെടുത്തുന്നതിന്‍റെ ആദ്യ ചുവടുവെപ്പായിരുന്നു 'കേരള ക്രൈം ഫയല്‍സ്'. ഇപ്പോഴിതാ അതേ പാത പിന്തുടർന്ന് മറ്റൊരു സീരീസ് കൂടി മലയാളത്തില്‍ നിന്നും വരികയാണ്. 'മാസ്റ്റർ പീസ്' എന്ന് പേര് നൽകിയിരിക്കുന്ന ഈ സീരിസില്‍ നിത്യ മേനോൻ, ഷറഫു​ദ്ദീൻ, രഞ്ജി പണിക്കർ, മാലാ പാർവതി, ശാന്തി കൃഷ്‌ണ, അശോകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന സീരിസിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. നടൻ പൃഥ്വിരാജ് അടക്കമുള്ള മലയാളത്തിന്‍റെ മുന്‍നിര താരങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തത്. മാത്യു ജോര്‍ജ് ആണ് ഈ സീരീസിന്‍റെ നിർമാണം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിൽ 'മാസ്റ്റർ പീസ്' ഉടൻ സ്‌ട്രീമിങ് ആരംഭിക്കും.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ, ബംഗാളി, മറാഠി എന്നീ ഭാഷകളിലും സീരീസ് പ്രേക്ഷകർക്കരികിൽ എത്തും. ഒരു കോമഡി ഫാമിലി എന്‍റർടെയ്‌നർ ആയിരിക്കും 'മാസ്റ്റർ പീസ്' എന്നാണ് സൂചനകൾ. ഇപ്പോൾ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്.

അതേസമയം മലയാളത്തിൽ ഒടിടി റിലീസായി എത്തിയ ആദ്യത്തെ വെബ് സീരീസ് ആയിരുന്നു അഹമ്മദ് കബീര്‍ സംവിധാനം ചെയ്‌ത, ക്രൈം ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന 'കേരള ക്രൈം ഫയല്‍സ്'. അജു വര്‍ഗീസ്, ലാല്‍ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തിയ സീരീസ് ദേശീയ പുരസ്‌കാര ജേതാവായ രാഹുല്‍ റിജി നായര്‍ ആണ് നിര്‍മിച്ചത്. വളരെ മികച്ച കാഴ്‌ചാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കിയ ചിത്രത്തിന്‍റെ വിജയ പാത 'മാസ്റ്റർ പീസും' പിന്തുടരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

അന്‍സണ്‍ പോളും സ്‌മിനു സിജോയും ഒന്നിക്കുന്ന 'റാഹേൽ മകൻ കോര':മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ അൻസൻ പോളും സമീപകാലത്ത് അമ്മ വേഷങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച സ്‌മിനു സിജോയും പ്രധാന വേഷങ്ങളിൽ എത്തുന്ന'റാഹേൽ മകൻ കോര' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഒരു നാട്ടിൻപുറത്തെ സാധാരണ കുടുംബത്തിലെ അമ്മയുടെയും മകന്‍റെയും അയാളുടെ പ്രണയിനിയുടെയും ജീവിതകഥ പറയുന്ന ചിത്രമാണ് ഇത്.

ഒട്ടേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്‌ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഉബൈനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് 'റാഹേൽ മകൻ കോര'. എസ്‌ കെ ജി ഫിലിംസിന്‍റെ ബാനറിൽ ഷാജി കെ ജോർജ് നിർമിക്കുന്ന ചിത്രത്തിൽ അൽത്താഫ് സലിം, മനു പിള്ള, മെറിൻ ഫിലിപ്പ്, വിജയകുമാർ തുടങ്ങി നിരവധി താരങ്ങളും മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബേബി എടത്വയാണ്.

READ MORE:അന്‍സണ്‍ പോളും സ്‌മിനു സിജോയും ഒന്നിക്കുന്ന 'റാഹേൽ മകൻ കോര'; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ABOUT THE AUTHOR

...view details