Nayanthara Vignesh shivan wedding on Netflix: തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന താര വിവാഹമായിരുന്നു നയന്‍താര-വിഘ്‌നേഷ് ശിവന്‍ താരജോഡിയുടേത്. ഈ താരവിവാഹം ഉടന്‍ സ്‌ട്രീം ചെയ്യുമെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് നെറ്റ്‌ഫ്ലിക്‌സ്. റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ ആണ് വിവാഹം ചിത്രീകരിച്ചത്. ഇക്കാര്യം നെറ്റ്‌ഫ്ലിക്‌സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം സ്‌ട്രീം ചെയ്യുന്നതില്‍ നിന്നും നെറ്റ്‌ഫ്ലിക്‌സ് പിന്‍മാറിയെന്നും, നയന്‍താരയ്‌ക്ക് നോട്ടീസ് അയച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്‌തവമല്ലെന്ന് നെറ്റ്‌ഫ്ലിക്‌സ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു.
'പുതുമയുള്ള കണ്ടന്‍റുകള്‍ നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യ എല്ലായ്‌പ്പോഴും പ്രേക്ഷകരില്‍ എത്തിക്കാറുണ്ട്. നയന്‍താര ഒരു സൂപ്പര്‍താരമാണ്. ഇരുപത് വര്‍ഷത്തോളമായി അവര്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും ചേര്‍ന്ന്, നയന്‍താരയുടെ വിസ്‌മയകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെ എത്തിക്കാന്‍ കാത്തിരിക്കുന്നു', നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യ സീരീസ് ഹെഡ് ടാന്യ ബാമി പറഞ്ഞു.
വിവാഹത്തിന്‍റെ സംപ്രേക്ഷണാവകാശം നെറ്റ്‌ഫ്ലിക്‌സിന് 25 കോടി രൂപയ്‌ക്കാണ് താരജോഡി നല്‍കിയത്. ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്‍റെയും വിവാഹം. മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍.
ഷാരൂഖ് ഖാന്‍, രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, ജ്യോതിക തുടങ്ങീ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷം വിഘ്‌നേഷ് ശിവന്‍ അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. രജനികാന്ത്, ഷാരൂഖ് ഖാന്‍, സൂര്യ, ജ്യോതിക എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിഘ്‌നേഷ് പങ്കുവച്ചു. തുടര്‍ന്നാണ് നെറ്റ്‌ഫ്ലിക്‌സ് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞുള്ള നയന്‍താരയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കസവ് മുണ്ടും കുര്‍ത്തയുമായിരുന്നു വിഘ്‌നേഷിന്‍റെ വിവാഹ വേഷം. വിവാഹ വേദിയിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവായിരുന്നു,
അതിഥികള്‍ക്ക് ഡിജിറ്റല്‍ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത ശേഷമായിരുന്നു വിവാഹ വേദിയിലേക്കുള്ള പ്രവേശനം. അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്‌റ്റിക്കര്‍ പതിച്ച് മറച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് വിവാഹ വേദിയില്‍ പ്രവേശനമില്ലായിരുന്നു.
വിവാഹത്തിന് കേരള-തമിഴ്‌നാട് രുചികള്‍ ചേര്‍ത്തു കൊണ്ട് ഗംഭീര വിരുന്നാണ് ഒരുക്കിയത്. ചെട്ടിനാട് ചിക്കന്‍, അവിയല്‍, പരിപ്പ് കറി, സാമ്പാര്‍ സാദം, തൈര് സാദം, ബീന്‍സ് തോരന്‍ എന്നിങ്ങനെ നീണ്ടു പോകുന്നതായിരുന്നു വിഭവങ്ങള്‍. ചക്ക ബിരിയാണി വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളിലെ താരമായതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Also Read:നയന്‍താരയ്‌ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്ന് ഡോക്‌ടര്‍; മറുപടി നല്‍കി ഗായിക ചിന്മയി