കേരളം

kerala

ETV Bharat / entertainment

താര രാജാക്കന്‍മാര്‍ ഒന്നിച്ചപ്പോള്‍, പ്രിയ ലാലിനൊപ്പം മമ്മൂക്ക; നേര് തീം സോംഗും പുറത്ത് - Neru positive review

Mammootty share a photo with Mohanlal: മോഹന്‍ലാലിനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Neru theme song  Mammootty share a photo with Mohanlal  പ്രിയ ലാലിനൊപ്പം മമ്മൂക്ക  നേര് തീം സോംഗും പുറത്ത്  നേര് തീം സോംഗ്  Neru  നേര്  മോഹന്‍ലാലും മമ്മൂട്ടിയും  Mammootty and Mohanlal  Mammootty Facebook post  Mohanlal movie Neru  Mohanlal latest movies  Neru songs  Neru collection  Neru audience responds  Neru review  Neru positive review  താര രാജാക്കന്‍മാര്‍ ഒന്നിച്ചപ്പോള്‍
Mammootty share a photo with Mohanlal

By ETV Bharat Kerala Team

Published : Dec 23, 2023, 11:11 AM IST

മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ റിലീസായ 'നേര്' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ തീം സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിഷ്‌ണു ശ്യാം ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് (Neru theme song).

'നേരി'ല്‍ വിജയ മോഹന്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടറായാണ് മോഹന്‍ലാല്‍ എത്തിയത്. പബ്ലിക് പ്രോസിക്യൂട്ടറായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ തിയേറ്ററുകളില്‍ ഹര്‍ഷാരവങ്ങളും മുഴങ്ങി. നിരവധി പ്രമുഖര്‍ മോഹന്‍ലാലിനെയും സിനിമയെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി (Mammootty share a photo with Mohanlal). 'പ്രിയ ലാലിനൊപ്പം' എന്ന അടിക്കുറിപ്പോടു കൂടിയാണ് മമ്മൂട്ടി ചിത്രം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Also Read:'മോഹൻലാലിനെ ശരിയായി തന്നെ ജീത്തു ജോസഫ് ഉപയോഗിച്ചു': നേരിന് അഭിനന്ദനങ്ങളുമായി പ്രിയദര്‍ശന്‍

'നിരവധി രസകരമായ കമന്‍റുകളും ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്. മലയാളിയുടെ മനസ്സിലേക്ക് അഭിനയ പാടവം കൊണ്ട് സങ്കടവും തമാശയും പൗരുഷവും മാറി മാറി നൽകിയ ഇക്കയും ഏട്ടനും' -ഇപ്രകാരമാണ് ഒരു കമന്‍റ്‌. 'ഇവർക്ക് രണ്ട് പേർക്കും സഹോദര ബന്ധമാണുള്ളത്. പക്ഷേ ഫാന്‍സ് ആണെന്നും പറഞ്ഞ് കുറേ പേര്‍ തമ്മിൽ തല്ലുന്നുണ്ട്. അത് എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. രണ്ട് പേർക്കും സിനിമയിൽ തുല്യ സ്ഥാനമാണുള്ളത്. ഒരാളുടെ ഫാൻ ആണെന്നും പറഞ്ഞ് മറ്റേ ആൾ മോശമാണെന്ന് പറയരുത്' -മറ്റൊരാള്‍ കുറിച്ചു.

'മലയാള സിനിമയുടെ നെടുംതൂണുകൾ. മമ്മൂക്ക ഇല്ലാതെ ലാലേട്ടൻ ഇല്ല, ലാലേട്ടൻ ഇല്ലാതെ മമ്മൂക്കയും ഇല്ല. ഇവർ രണ്ടു പേരും ഇല്ലാതെ മലയാള സിനിമയും ഇല്ല' -മറ്റൊരു ആരാധകന്‍ കുറിച്ചു. 'പതിറ്റാണ്ടുകളായുള്ള സൗഹൃദം... ജീവിതത്തിൽ മറക്കാനാവാത്ത എത്രയോ നല്ല നിമിഷങ്ങൾ ... നേരുള്ള ബന്ധം. മാതൃകയാക്കാവുന്ന സൗഹൃദം... ഇക്കാ ഇഷ്‌ടം അണ്ണൻ' -മറ്റൊരു കമന്‍റ് ഇപ്രകാരമാണ്.

'പ്രായം തളർതാത്ത രണ്ട് യുവ മിഥുനങ്ങൾ', 'മലയാള സിനിമയുടെ രാജാക്കന്മാർ', 'ഇനി ഒരിക്കൽ കൂടെ സ്ക്രീനിൽ ഒന്നിച്ചു കാണാൻ പറ്റുവോ', 'കാലങ്ങളോളം ഇങ്ങനെ നിവർന്നു നിൽക്കട്ടെ മലയാള സിനിമയുടെ ഈ രണ്ടു നെടും തൂണുകൾ', '1000 ഫോട്ടോക്ക് പോസ് ചെയ്‌താലും ഈയൊരു ഫോട്ടോക്ക് പകരം ആകില്ല, ഗിന്നസ് റെക്കോഡ്' -ഇങ്ങനെ നീണ്ടു പോകുന്നു കമന്‍റുകള്‍.

സിനിമയുടെ റിലീസിന് മുന്‍പും മോഹന്‍ലാലിനും ടീമിനും ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി എത്തിയിരുന്നു. ഡിസംബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ബോക്‌സ്‌ ഓഫീസിലും മികച്ച പ്രകടനാണ് ചിത്രം കാഴ്‌ചവച്ചത്. പ്രദര്‍ശന ദിനത്തില്‍ മൂന്ന് കോടി രൂപയാണ് നേര് നേടിയതെന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പറയുന്നത്.

Also Read:വക്കീല്‍ കുപ്പായം ഇല്ല, പക്ഷേ ഗൗരവം ഉണ്ട്; 'നേര്' പുതിയ പോസ്‌റ്ററില്‍ നിറഞ്ഞ് മോഹന്‍ലാല്‍

ABOUT THE AUTHOR

...view details