കേരളം

kerala

ETV Bharat / entertainment

'ഒരു കന്യാസ്‌ത്രീയുടെ പ്രണയം'; വേറിട്ട കഥയുമായി നേര്‍ച്ചപ്പെട്ടി റിലീസിനൊരുങ്ങുന്നു - Nerchappetty movie

നൈറാ നിഹാർ ആണ് നേര്‍ച്ചപ്പെട്ടിയില്‍ നായികയായെത്തുന്നത്. ദിലീപിന്‍റെ വോയിസ് ഓഫ് സത്യനാഥന്‍ തിയേറ്ററുകളില്‍ എത്തുന്ന ദിനത്തിലാണ് നേര്‍ച്ചപ്പെട്ടിയും റിലീസിനെത്തുന്നത്.

ഒരു കന്യാസ്‌ത്രീയുടെ പ്രണയം  നേര്‍ച്ചപ്പെട്ടി റിലീസിനൊരുങ്ങുന്നു  വേറിട്ട കഥയുമായി നേര്‍ച്ചപ്പെട്ടി  നേര്‍ച്ചപ്പെട്ടി  നൈറാ നിഹാർ  ദിലീപിന്‍റെ വോയിസ് ഓഫ് സത്യനാഥന്‍  കന്യാസ്ത്രീ  ദിലീപ്  വോയിസ് ഓഫ് സത്യനാഥന്‍  Nerchappetty movie will release on July 14  Nerchappetty movie  Nerchappetty
'ഒരു കന്യാസ്‌ത്രീയുടെ പ്രണയം'; വേറിട്ട കഥയുമായി നേര്‍ച്ചപ്പെട്ടി റിലീസിനൊരുങ്ങുന്നു

By

Published : Jul 1, 2023, 10:38 PM IST

മലയാള സിനിമയില്‍ അധികമാരും പറയാത്ത കഥയുമായി 'നേര്‍ച്ചപ്പെട്ടി' Nerchappetty വരുന്നു. ഒരു കന്യാസ്ത്രീയുടെ പ്രണയകഥയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ബാബു ജോൺ കൊക്കവയൽ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 14നാണ് തിയേറ്ററുകളില്‍ എത്തുക.

മലയാളം - തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നൈറ നിഹാർ ആണ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. ഒരു കന്യാസ്ത്രീയുടെ കഥാപാത്രം ചിത്രത്തില്‍ പ്രണയ നായികയായാണ് എത്തുന്നത്. ഇത് പ്രേക്ഷകർക്ക് ഏറെ പുതുമ നൽകുന്ന ഒന്നാണ്.

ദേശീയതലത്തില്‍ പരസ്യ ചിത്രങ്ങളിലൂടെയും മോഡലിംഗ് രംഗങ്ങളിലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷ് ആണ് ചിത്രത്തിലെ നായകൻ. സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷൻസ് എന്നിവയുമായി ചേർന്ന് ഉദയകുമാർ ആണ് സിനിമയുടെ നിര്‍മാണം. സാൻഹ ആർട്ട്സ് ആണ് 'നേര്‍ച്ചപ്പെട്ടി' തിയേറ്ററുകളില്‍ എത്തിക്കുന്നത്.

മോഹൻ തളിപ്പറമ്പ്, ഉദയകുമാർ, ഷാജി തളിപ്പറമ്പ്, ശ്യാം കൊടക്കാട്, മനോജ് ഗംഗാധർ, പ്രസീജ് കുമാർ, വിദ്യൻ കനകത്തിടം, സദാനന്ദൻ ചേപ്പറമ്പ്, രാലജ് രാജൻ, രാജീവ് നടുവനാട്, സിനോജ് മാക്‌സ്, നസീർ കണ്ണൂർ, ജയചന്ദ്രൻ പയ്യന്നൂര്‍, ശ്രീഹരി, ശ്രീവേഷ്‌കർ, പ്രഭുരാജ്, റെയ്‌സ് പുഴക്കര, സജീവൻ പാറക്കണ്ടി, മാസ്‌റ്റര്‍ ധ്യാൻ കൃഷ്‌ണ, ബിജു കല്ലുവയൽ, പ്രസീത അരൂർ, വീണ, രേഖ സജിത്ത്, ജോയ്‌സി, അശ്വിനി രാജീവൻ, ശ്രീകല, അഹല്യ, ജയിൻ മേരി, അനഘ മുകുന്ദൻ, പ്രബുദ്ധ സനീഷ്, വിദ്യ, രതി ഇരിട്ടി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

റഫീഖ് റഷീദ് ഛായാഗ്രഹണവും സിൻ്റോ ഡേവിഡ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സുനിൽ പുള്ളാട്ട്, ഷാനി നിലാമുറ്റം എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ബാബു ജോണിന്‍റെ വരികള്‍ക്ക് സിബു സുകുമാരൻ, സിബിച്ചൻ ഇരിട്ടി എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മധു ബാലകൃഷ്‌ണൻ, ജാസി ഗിഫ്റ്റ് എന്നിവര്‍ ചേര്‍ന്നാണ് നേര്‍ച്ചപ്പെട്ടിയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സിബു സുകുമാരൻ ആണ് പശ്ചാത്തല സംഗീതം.

കലാസംവിധാനം - ബാലകൃഷ്‌ണൻ കൈതപ്രം, മേക്കപ്പ് - ജയൻ ഏരിവേശി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഗിരീഷ് തലശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് പാടിച്ചാൽ, അസോസിയേറ്റ് ഡയറക്‌ടര്‍ - മനോജ് ഗംഗാധർ, അസിസ്‌റ്റന്‍റ് ഡയറക്‌ടേഴ്‌സ്‌ - രാല്‍ജ് രാജൻ, ആരാധ്യ രാകേഷ്; ഡിസൈൻ - ഷാനിൽ കൈറ്റ് ഡിസൈൻസ്, സ്‌റ്റില്‍സ് - വിദ്യൻ കനകത്തിടം, പിആർഒ - പി.ശിവപ്രസാദ്, റഹിം പനാവൂർ.

അതേസമയം ദിലീപിന്‍റെ 'വോയ്‌സ് ഓഫ് സത്യനാഥനും' ജൂലൈ 14നാണ് തിയേറ്ററുകളില്‍ എത്തുന്നത്. റാഫി ആണ് സിനിമയുടെ സംവിധാനം. 'പഞ്ചാബി ഹൗസ്', 'തെങ്കാശിപ്പട്ടണം', 'പാണ്ടിപ്പട', 'റിങ് മാസ്‌റ്റര്‍', 'ചൈന ടൗണ്‍' തുടങ്ങി നിരവധി ഹിറ്റുകള്‍ റാഫി - ദിലീപ് കൂട്ടുകെട്ടില്‍ മലയാളത്തില്‍ സംഭവിച്ചിട്ടുണ്ട്. ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ദിഖ്, ജഗപതി ബാബു, അനുശ്രീ, ജോണി ആന്‍റണി, രമേശ് പിഷാരടി എന്നിവരും സപ്രധാന വേഷങ്ങളിലെത്തും. വീണ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക.

Also Read:Voice Of Sathyanathan| ട്രെയിലറിന് പിന്നാലെ ഗാനം; ദിലീപിന്‍റെ വോയ്‌സ് ഓഫ് സത്യനാഥന്‍ ആദ്യ പാട്ട് നാളെ

ABOUT THE AUTHOR

...view details