കേരളം

kerala

ETV Bharat / entertainment

Nerchappetty Movie Release : കന്യാസ്‌ത്രീയുടെ പ്രണയം ; വിവാദങ്ങളെ മറികടന്ന് നേർച്ചപ്പെട്ടി തിയേറ്ററുകളിലേക്ക്

A nun's romance - Movie Nerchappetty ഒരു കന്യാസ്ത്രീയുടെ പ്രണയകഥയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഒരു കന്യാസ്ത്രീ പ്രണയ നായികാ കഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് 'നേര്‍ച്ചപ്പെട്ടി'

ഒരു കന്യാസ്‌ത്രീയുടെ പ്രണയം  നേർച്ചപ്പെട്ടി തിയേറ്ററുകളില്‍ എത്തുന്നു  വിവാദങ്ങളെ മറികടന്ന് നേർച്ചപ്പെട്ടി  നേർച്ചപ്പെട്ടി  നേർച്ചപ്പെട്ടി റിലീസ്  A nun s romance movie Nerchappetty  Nerchappetty release on this September  Nerchappetty release  Nerchappetty  ഒരു കന്യാസ്ത്രീയുടെ പ്രണയകഥ  നൈറാ നിഹാർ
Nerchappetty release

By ETV Bharat Kerala Team

Published : Aug 23, 2023, 11:24 AM IST

വിവാദങ്ങള്‍ക്കൊടുവില്‍ 'നേര്‍ച്ചപ്പെട്ടി' തിയേറ്ററുകളിലേക്ക് (Nerchappetty Movie Release). സെപ്റ്റംബർ 8നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ബാബു ജോൺ കൊക്കാവയൽ ആണ് (Nerchappetty) കഥ എഴുതി ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. പുതുമയുള്ള കഥയും പശ്ചാത്തലവുമാണ് 'നേർച്ചപ്പെട്ടി'യുടേത്.

ഇതുതന്നെയാണ് മറ്റ് ചിത്രങ്ങളിൽ നിന്നും 'നേര്‍ച്ചപ്പെട്ടി'യെ വ്യത്യസ്‌തമാക്കുന്നതും. മലയാള സിനിമയില്‍ അധികമാരും പറയാത്ത കഥയാണ് 'നേര്‍ച്ചപ്പെട്ടി' പങ്കുവയ്ക്കുന്നത്. ഒരു കന്യാസ്ത്രീയുടെ പ്രണയമാണ് പ്രമേയം. തമിഴ് മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ നൈറാ നിഹാർ ആണ് ചിത്രത്തിലെ നായിക.

ജസ്‌റ്റിന എന്ന കന്യാസ്ത്രീയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നൈറാ നിഹാര്‍ അവതരിപ്പിക്കുന്നത്. ഒരു കന്യാസ്ത്രീ പ്രണയ നായികാ കഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യത്തെ സിനിമ കൂടിയാണ് 'നേര്‍ച്ചപ്പെട്ടി'.ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പരസ്യ ചിത്രങ്ങളിലൂടെയും മോഡലിംഗ് രംഗത്തിലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷ് ആണ് നായകനായി എത്തുന്നത്.

സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷൻസ് എന്നിവരുമായി സഹകരിച്ച് ഉദയകുമാർ ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. സാൻഹ ആർട്ട്സ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുക. സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

ചിത്രത്തിലെ ജാസി ഗിഫ്റ്റ് പാടിയ 'കടമിഴി നോട്ടം കൊണ്ട്' എന്ന ഗാനത്തിന്‍റെ റീൽസ് പല പ്ലാറ്റ്‌ഫോമുകളിലും വൈറലായിരുന്നു. 'ലജ്ജാവതി'ക്ക് ശേഷം 'കടമിഴി നോട്ടം കൊണ്ട്' എന്ന ഗാനത്തിലൂടെ ജാസി ഗിഫ്റ്റ് വീണ്ടുമൊരു തരംഗം സൃഷ്‌ടിച്ചിരിക്കുകയാണ്.

ഷാജി തളിപ്പറമ്പ്, മോഹൻ തളിപ്പറമ്പ്, ശ്യാം കൊടക്കാട്, ഉദയകുമാർ, വിദ്യൻ കനകത്തിടം, മനോജ് ഗംഗാധർ, പ്രസീജ് കുമാർ, സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട്, രാലജ് രാജൻ, സിനോജ് മാക്‌സ്, ജയചന്ദ്രൻ പയ്യന്നൂര്‍, നസീർ കണ്ണൂർ, പ്രഭുരാജ്, ശ്രീഹരി, ശ്രീവേഷ്‌കർ, റെയ്‌സ് പുഴക്കര, സജീവൻ പാറക്കണ്ടി, മാസ്‌റ്റര്‍ ധ്യാൻ കൃഷ്‌ണ, ബിജു കല്ലുവയൽ, രേഖ സജിത്ത്, പ്രസീത അരൂർ, വീണ, ജോയ്‌സി, അനഘ മുകുന്ദൻ, അശ്വിനി രാജീവൻ, ശ്രീകല, അഹല്യ, ജയിൻ മേരി, പ്രബുദ്ധ സനീഷ്, രതി ഇരിട്ടി, വിദ്യ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ഷാനി നിലാമുറ്റം, സുനിൽ പുള്ളാട്ട് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബാബു ജോണിന്‍റെ വരികള്‍ക്ക് സിബിച്ചൻ ഇരിട്ടി, സിബു സുകുമാരൻ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മധു ബാലകൃഷ്‌ണൻ, ജാസി ഗിഫ്റ്റ് എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപാനം. സിബു സുകുമാരൻ ആണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Also Read:'ഒരു കന്യാസ്‌ത്രീയുടെ പ്രണയം'; വേറിട്ട കഥയുമായി നേര്‍ച്ചപ്പെട്ടി റിലീസിനൊരുങ്ങുന്നു

ഛായാഗ്രഹണം - റഫീഖ് റഷീദ്, എഡിറ്റിംഗ് - സിൻ്റോ ഡേവിഡ്, കലാസംവിധാനം - ബാലകൃഷ്‌ണൻ കൈതപ്രം, മേക്കപ്പ് - ജയൻ ഏരിവേശി, അസോസിയേറ്റ് ഡയറക്‌ടര്‍ - മനോജ് ഗംഗാധർ, അസിസ്‌റ്റന്‍റ് ഡയറക്‌ടേഴ്‌സ്‌ - ആരാധ്യ രാകേഷ്, രാല്‍ജ് രാജൻ; എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - ഗിരീഷ് തലശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് പാടിച്ചാൽ, ഡിസൈൻ - ഷാനിൽ കൈറ്റ് ഡിസൈൻസ്, സ്‌റ്റില്‍സ് - വിദ്യൻ കനകത്തിടം, പിആർഒ - പി.ശിവപ്രസാദ്.

ABOUT THE AUTHOR

...view details