Tovino Thomas and Vaikom Muhammed Basheer birthday: കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെയും നടന്‍ ടൊവിനോ തോമസിന്‍റെയും ജന്മദിനമാണ് ഇന്ന് (ജനുവരി 21). വൈക്കം മുഹമ്മദ് ബഷീറിന്‍റെ 115ാം ജന്മദിനത്തില്‍ ടൊവിനോ തോമസിന് 34ാം ജന്മദിനം. യാദൃശ്ചികമായി ഒത്തുവന്ന ഈ അപൂര്‍വ ജന്മദിനങ്ങള്‍ ആഘോഷമാക്കുകയാണ് 'നീലവെളിച്ച'ത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
Neelavelicham poster: വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്‌ത കഥയായ 'നീലവെളിച്ചം' എന്ന കഥയെ ആസ്‌പദമാക്കി അതേപേരില്‍ സംവിധായകന്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് നായികയായെത്തുന്നത്. 'നീലവെളിച്ച'ത്തിലെ ടൊവിനോ തോമസിന്‍റെ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് ആഷിഖ് അബു സാഹിത്യകാരനും ടൊവിനോയ്‌ക്കും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
Aashiq Abu birthday wishes to Tovino Thomas: ' "ഇന്നെന്‍റെ ജന്മദിനാണ്. എനിക്ക് മംഗളം ആശംസിച്ചിട്ടു പോകുവിന്‍!"-വൈക്കം മുഹമ്മദ് ബഷീര്‍ (ജന്മദിനം). 'നീലവെളിച്ച'ത്തിന്‍റെ നായകന് ജന്മദിനാശംസകള്‍!!' -ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് ആഷിഖ് അബു ഫേസ്‌ബുക്കില്‍ കുറിച്ചത്. ചിത്രത്തിലെ ടൊവിനോയുടെ ഒരു വീഡിയോയും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.
Tovino Thomas as Vaikom Muhammed Basheer: സിനിമയില്‍ മുഹമ്മദ് ബഷീറിന്‍റെ വേഷത്തിലാണ് ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. കഥകളുടെ സുല്‍ത്താനായി ടൊവിനോയുടെ പരകായ പ്രവേശം കാണാനുള്ള കാത്തിരിപ്പിലാണ് നാളേറെയായി പ്രേക്ഷകര്‍. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടി വരുന്ന ഒരു യുവ കഥാകൃത്തിന്‍റെ അനുഭവങ്ങളാണ് 'നീലവെളിച്ചം' എന്ന കഥ. കഥാനായകനും ആ വീട്ടില്‍ മുമ്പ് താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ ആത്മാവിനും ഇടയില്‍ ഉണ്ടാവുന്ന ബന്ധമാണ് കഥയുടെ പ്രമേയം.
Neelavelicham song: അടുത്തിടെ 'നീലവെളിച്ച'ത്തിലെ 'അനുരാഗം മധുചഷകം' എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. പി.ഭാസ്‌കരന്‍റെ വരികള്‍ക്ക് എം.എസ് ബാബുരാജിന്‍റെ സംഗീതത്തില്‍ കെ.എസ് ചിത്ര പാടിയ ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാന രംഗത്തിലെ റിമ കല്ലിങ്കലിന്‍റെ നൃത്തച്ചുവടുകളും ശ്രദ്ധേയമാണ്.
Bhargavi Nilayam movie: 'നീലവെളിച്ചം' എന്ന കഥയെ ആസ്‌പദമാക്കി മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രം 'ഭാര്‍ഗവീനിലയം' റിലീസ് ചെയ്‌ത് 59 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് 'നീലവെളിച്ച'ത്തിന് വീണ്ടും പുനരാവിഷ്‌കരണം ഉണ്ടാവുന്നത്. 1964ല്‍ എ.വിന്‍സെന്‍റ് സംവിധാനം ചെയ്‌ത 'ഭാര്‍ഗവീനിലയ'ത്തില്‍ പ്രേം നസീര്‍, മധു, വിജയനിര്‍മ്മല, പി.ജെ ആന്‍റണി തുടങ്ങിയവരാണ് അഭിനയിച്ചത്.
Neelavelicham novel based movie: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ഉമ കെ.പി, ജയരാജ് കോഴിക്കോട്, അഭിറാം രാധാകൃഷ്‌ണന്‍, ജിതിന്‍ പുത്തഞ്ചേരി, രഞ്ജി കങ്കോല്‍, പ്രമോദ് വെളിയനാട്, നിസ്‌തര്‍ സേട്ട്, തസ്‌നീം, ദേവകി ഭാഗി, പൂജ മോഹന്‍ രാജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Also Read:'പേരില്ലാത്ത ആ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ സന്തോഷം'; മേക്കോവറില്‍ ഞെട്ടിച്ച് ടൊവിനോ
Neelavelicham crew members: ഒ.പി.എം സിനിമാസിന്‍റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നിര്‍മാണം. സജിന്‍ അലി പുലാല്‍ അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. ഋഷികേശ് ഭാസ്‌കര്‍ ആണ് സിനിമയുടെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും വി.സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് സംഗീത സംവിധാനം.