Ante Sundaraniki theatre response: മലയാളികളുടെ പ്രിയതാരം നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ജൂണ്‍ 10ന് റിലീസായ സിനിമയ്‌ക്ക് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Nazriya about Nani: 'അണ്ടേ സുന്ദരാനികി'യില്‍ അഭിനയിച്ചതിന്‍റെ ത്രില്ലിലാണിപ്പോള്‍ താരം. ലീല തോമസ് എന്ന ഫോട്ടോഗ്രാഫറുടെ വേഷമായിരുന്നു ചിത്രത്തില്‍ നസ്രിയക്ക്. നാനിയാണ് സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സൂപ്പര്‍ സ്‌റ്റാര്‍ ജാഡകളൊന്നും ഇല്ലാത്ത ആളാണ് നാനി എന്നാണ് നസ്രിയയുടെ അഭിപ്രായം. തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നതിന്‍റെ ടെന്‍ഷന്‍ ഒരു പരിധി വരെ മാറ്റിയത് നാനി ആണെന്നും അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും നസ്രിയ പറഞ്ഞു.
Also Read:'തെലുങ്കിലേക്ക് പോകാന്‍ ഫഹദിന്‍റെ തീരുമാനം ഉണ്ടായിരുന്നോ?'; പ്രസ് മീറ്റിനിടെ തര്‍ക്കം; പരിഹരിച്ച് നസ്രിയ
Nazriya Telugu dubbing: ആദ്യ തെലുങ്ക് സിനിമ ആയിരുന്നെങ്കിലും നസ്രിയ തന്നെയാണ് കഥാപാത്രത്തിന് ശബ്‌ദം നല്‍കിയിരിക്കുന്നത്. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്‌ക്ക് വേണ്ടി അഭിനയിക്കുന്നയാള്‍ തന്നെ ശബ്‌ദം കൊടുക്കണമെന്നാണ് തന്‍റെ നിലപാടെന്ന് നസ്രിയ പറയുന്നു. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ ഇക്കാര്യം പങ്കുവച്ചത്.
Nazriya dubbed for Ante Sundaraniki: 'ഒരു കഥാപാത്രം പൂര്‍ണമാകണമെങ്കില്‍ അത് അഭിനയിക്കുന്നയാള്‍ തന്നെ ശബ്‌ദം കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ കുറച്ച് കഷ്‌ടപ്പെട്ടാലും വേണ്ടില്ല തെലുങ്കില്‍ ഡബ് ചെയ്യും എന്ന് ആദ്യം തന്നെ തീരുമാനിച്ചു. ഷൂട്ടിന് മുമ്പ് തന്നെ തിരക്കഥ വാങ്ങി പഠിച്ചു. തെലുങ്ക് പഠിപ്പിച്ച് തരാനായി ഒരാളുണ്ടായിരുന്നു. ആദ്യമൊക്കെ പാടായിരുന്നു. പിന്നീട് അതിനോട് ഇണങ്ങി. ഡയലോഗുകളുടെ അര്‍ഥം മനസ്സിലാക്കി ശരിയായി ഉച്ചരിക്കാന്‍ പഠിച്ചു.
Nazriya Fahadh Telugu learning: 'അണ്ടേ സുന്ദരാനികി'യുടെയും ഫഹദിന്‍റെ പുഷ്‌പയുടെയും ചിത്രീകരണം ഹൈദരാബാദിലായിരുന്നു. ചില ദിവസങ്ങളില്‍ രണ്ടാള്‍ക്കും ഷൂട്ട് ഉണ്ടായിരുന്നു. തെലുങ്ക് പഠനമൊക്കെ ഒന്നിച്ചായിരുന്നു. ഞാന്‍ 'അണ്ടേ സുന്ദരാനികി'യുടെ തിരക്കഥ വായിച്ചും പറഞ്ഞും പഠിക്കുമ്പോള്‍ ഫഹദ് 'പുഷ്‌പ'യുടെ തിരക്കഥ എഴുതിയാണ് പഠിച്ചിരുന്നത്. അടുത്തടുത്തിരുന്ന് അരി പെറുക്കുകയായിരുന്നെന്ന് സാരം'.