നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിന്‍റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്‌സ്. നയൻതാര: ബിയോണ്ട് ദി ഫേയ്‌റിടെയ്‌ൽ എന്ന പേരിലൊരുങ്ങുന്ന വിവാഹ ഡോക്യുമെന്‍ററിയുടെ ടീസറാണ് നെറ്റ്ഫ്ലിക്‌സ് ആരാധകർക്കായി പങ്കുവച്ചത്.
ഇത് മായികകഥയ്‌ക്കുമപ്പുറം; നയൻതാര-വിഘ്നേഷ് വിവാഹത്തിന്‍റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത് - നയൻതാര വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്‍ററി
നയൻതാര: ബിയോണ്ട് ദി ഫേയ്‌റിടെയ്‌ൽ എന്ന പേരിലൊരുങ്ങുന്ന നയൻതാര-വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്‍ററിയുടെ ടീസറാണ് നെറ്റ്ഫ്ലിക്‌സ് പുറത്തുവിട്ടത്.
നയൻതാരയുടെയും വിഘ്‌നേഷിന്‍റെയും മായികകഥ പോലുള്ള വിവാഹത്തിന്‍റെ മാന്ത്രിക രീതിയിലുള്ള ഡോക്യുമെന്‍ററി എന്നാണ് നെറ്റ്ഫ്ലിക്‌സ് വിവാഹ ഡോക്യുമെന്‍ററിയെ വിശേഷിപ്പിച്ചത്. പ്രണയം മുതൽ വിവാഹം വരെയുള്ള ഇരുവരുടെയും യാത്ര താരങ്ങൾ വിവരിക്കുന്നത് ഫസ്റ്റ് ലുക്ക് ടീസറിൽ കാണാം. ഡോക്യുമെന്‍ററി ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് നെറ്റ്ഫ്ലിക്‌സ് അറിയിച്ചിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ഡോക്യുമെന്‍ററി നിർമിച്ചിരിക്കുന്നത് റൗഡി പിക്‌ചേഴ്‌സാണ്. ജൂൺ ഒമ്പതിന് മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു നയൻതാരയുടെയും വിഘ്‌നേഷിന്‍റെയും സ്വപ്‌നതുല്യമായ വിവാഹം നടന്നത്. രജനികാന്ത്, എആർ റഹ്മാൻ, ഷാരൂഖ് ഖാൻ, സൂര്യ എന്നിവരുൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കൾക്കും അതിഥികൾക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം ഉണ്ടായിരുന്നത്. ജൂലൈ 21നാണ് നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.