Nayanthara Vignesh visit Chettikulangara temple: ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. ക്ഷേത്ര ദര്‍ശനം നടത്തിയ താര ദമ്പതികള്‍ക്ക് ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ഉപഹാരം നല്‍കി. വിവാഹ ശേഷമുള്ള നയന്‍താരയുടെയും വിഘ്‌നേഷിന്‍റെയും ആദ്യ കേരള ക്ഷേത്ര ദര്‍ശനമാണിത്.
Nayanthara Vignesh Thirumala temple visit: വിവാഹ പിറ്റേന്ന് നയന്‍താരയും വിഘ്‌നേഷും തിരുമല ക്ഷേത്ര ദര്‍ശനവും നടത്തിയിരുന്നു. എന്നാല്‍ താര ദമ്പതികളുടെ തിരുമല ക്ഷേത്ര ദര്‍ശനം വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. തിരുമല ക്ഷേത്ര നടയില്‍ നയന്‍താര ചെരുപ്പിട്ട് നടന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇരുവരും ക്ഷേത്രത്തിന് മുന്നില്‍ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തതും വിവാദമായിരുന്നു.
Nayanthara Vignesh Shivan apology: വിഷയം ചര്‍ച്ചയായതോടെ വിഘ്‌നേഷ് ശിവന്‍ ക്ഷമാപണം നടത്തി. ചെരുപ്പ് ധരിച്ചതിന് ക്ഷമാപണം നടത്തിയുളള കത്ത് തിരുപ്പതി ദേവസ്ഥാനത്തിന് വിഘ്‌നേഷ് അയച്ചു. ക്ഷേത്ര നടയില്‍ ചെരുപ്പിട്ട് നടന്നതും ക്ഷേത്രത്തിന് മുന്നില്‍ ഫോട്ടോ ഷൂട്ട് ചെയ്‌തതും അവിചാരിതമായി സംഭവിച്ച തെറ്റായിരുന്നെന്നും കത്തിലൂടെ ക്ഷമാപണം നടത്തുകയാണെന്നും വിഘ്‌നേഷ് പറഞ്ഞു.
Nayanthara Vignesh in Kerala: ജൂണ്‍ 12ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും കേരളത്തിലെത്തിയത്. കൊച്ചി തിരുവല്ലയിലുള്ള നയന്‍താരയുടെ കുടുംബാംഗങ്ങളെ കാണുന്നതിനായാണ് ഇരുവരും കേരളത്തിലെത്തിയത്. വിവാഹ ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനം കൂടിയാണിത്.