Nayanthara Vignesh wedding surprises: ലേഡീ സൂപ്പര്‍ സ്‌റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍റെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയന്‍ - വിക്കി വിവാഹം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സിനിമ ലോകവും ആരാധകരും. ജീവിതത്തിലെ ഈ മനോഹര നിമിഷത്തില്‍ വിഘ്‌നേഷിനും കുടുംബാംഗങ്ങള്‍ക്കുമായി ചില സര്‍പ്രൈസുകളും ഒരുക്കിയിരുന്നു നയന്‍താര.
Nayanthara wedding gift to Vignesh: നയന്‍ തന്‍റെ പ്രിയതമന് സമ്മാനിച്ച വിവാഹ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നത്. വിഘ്‌നേഷിന് നയന്‍താര 20 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ബംഗ്ലാവിന്‍റെ ഡോക്യുമെന്‍റേഷന്‍ ജോലികള്‍ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുണ്ട്. വിഘ്‌നേഷ് ശിവന്‍റെ പേരില്‍ തന്നെ ബംഗ്ലാവ് രജിസ്‌റ്റര്‍ ചെയ്‌തതായും സൂചനയുണ്ട്.
Vignesh Shivan wedding gift to Nayanthara: വിഘ്‌നേഷിന്‍റെ സഹോദരി ഐശ്വര്യയ്‌ക്ക് നയന്‍ 30 പവന്‍ സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ക്കും താരം വിലയേറിയ നിരവധി ആഡംബര വസ്‌തുക്കള്‍ സമ്മാനിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം നയന്‍താരയ്‌ക്ക് അഞ്ച് കോടി രൂപ വിലവരുന്ന ഡയമണ്ട് മോതിരം വിഘ്‌നേഷ് ശിവന്‍ സമ്മാനിച്ചതായാണ് വിവരം. നയന്‍താരയ്‌ക്ക് വിവാഹ ദിനത്തില്‍ 2.5 കോടി രൂപ മുതല്‍ 3 കോടി രൂപ വരെ വിലമതിക്കുന്ന ആഭരണങ്ങള്‍ വിഘ്‌നേഷ് ശിവന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.