Nayanthara Vignesh Shivan temple visit: വിവാഹ ശേഷം ക്ഷേത്രദര്‍ശനം നടത്തി നവ താര ദമ്പതികള്‍. ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടി നയന്‍താരയും വിഘ്‌നേഷ് ശിവനും. വിവാഹ ശേഷമുള്ള ഇരുവരുടെയും ആദ്യ ക്ഷേത്ര ദര്‍ശനം സോഷ്യല്‍ മീഡയയില്‍ ശ്രദ്ധ നേടുകയാണ്.
നവ താര ദമ്പതികളുടെ ആദ്യ ക്ഷേത്രദര്‍ശനം Nayanthara Vignesh Shivan in Volvo car: കറുത്ത നിറമുള്ള വോള്‍വോ കാറിലായിരുന്നു വിവാഹശേഷമുള്ള ഇരുവരുടെയും ആദ്യ ക്ഷേത്ര ദര്‍ശനം. മഞ്ഞ നിറമുള്ള സാരി അണിഞ്ഞ് അതിമനോഹരിയായാണ് നയന്‍താര ക്ഷേത്രദര്‍ശനത്തിനെത്തിയത്. കസവു മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്‌നേഷിന്‍റെ വേഷം. വിവാഹത്തിന് മുമ്പും ക്ഷേത്ര ദര്‍ശനം പതിവായിരുന്നു.
Nayanthara Vignesh wedding: ആരാധക ലോകം കാത്തിരുന്ന താര വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷിന്‍റെയും. സിനിമ താരങ്ങള്‍ ഉള്‍പ്പടെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തമിഴ്‌നാട്ടിലെ ചരിത്രപ്രസിദ്ധമായ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു താലിക്കെട്ട്. കടലിന്‍റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.
Nayanthara Vignesh Shivan wedding pictures: വിവാഹത്തിന് പിന്നാലെ വിവാഹ ചിത്രങ്ങള്‍ താര ജോഡികള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. നയന്‍താരയും വിഘ്‌നേഷ് ശിവനും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്. 'ദൈവ കൃപയാല്‍, നമ്മുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാ അനഗ്രഹങ്ങളും.. പുതിയ തുടക്കം' -എന്ന അടിക്കുറിപ്പോടു കൂടിയാണ് ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്.
Celebrities in Nayanthara Vignesh Shivan wedding: വന്‍ താരനിര അണിനിരന്ന താരവിവാഹം കൂടിയായിരുന്നു നയന്‍താര - വിഘ്‌നേഷ് ശിവന്‍റേത്. വിവാഹ സത്കാരത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍, രജനീകാന്ത്, ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, ചിരഞ്‌ജീവി, വിജയ് സേതുപതി, സൂര്യ, അജിത്ത്, കാര്‍ത്തി, ആര്യ, ശിവ കാര്‍ത്തികേയന്‍, സാമന്ത, ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.. താരവിവാഹത്തിനെത്തിയ താരങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കൂടുതല്‍ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Also Read: നയന്‍താര - വിഘ്‌നേഷ് ശിവന്‍ വിവാഹ ചിത്രങ്ങള്‍ കാണാം...