Nayanthara Vignesh Shivan reached at Kerala: വിവാഹ ശേഷം ആദ്യമായി കേരളത്തിലെത്തി നയന്‍താരയും വിഘ്‌നേഷ് ശിവനും. തിരുവല്ലയിലുള്ള നയന്‍താരയുടെ അമ്മ അടക്കമുള്ള ബന്ധുക്കളെ കാണാനാണ് താര ദമ്പതികള്‍ കൊച്ചിയിലെത്തിയത്. നയന്‍താരയുടെ അമ്മയ്‌ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇരുവരും കേരളത്തിലെത്തിയത്.
Nayanthara and Vignesh at Kochi: ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഇരുവരും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്നും ഇരുവരും തിരുവല്ലയിലേയ്‌ക്ക് പോയി. കറുത്ത നിറമുള്ള ടീ ഷര്‍ട്ടായിരുന്നു വിഘ്‌നേഷ് ധരിച്ചിരുന്നത്. ഓറഞ്ച് നിറമുള്ള ചുരിദാറാണ് നയന്‍താര ധരിച്ചത്.
ഏതാനും ദിവസങ്ങള്‍ ഇരുവരും കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. എന്നാല്‍ എത്ര ദിവസം ഉണ്ടാകുമെന്നോ എവിടെയെല്ലാം സന്ദര്‍ശിക്കുമെന്നോ വ്യക്തമല്ല. അതേസമയം ഇരുവരും മാധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്‌തിരുന്നില്ല. താര ദമ്പതികള്‍ മാധ്യമങ്ങളെ കാണാനായി മറ്റൊരു ദിവസം മാറ്റിവച്ചിട്ടുണ്ടെന്നാണ് സൂചന.