കേരളം

kerala

ETV Bharat / entertainment

സിനിമ സ്‌റ്റൈലില്‍ നയന്‍താര വിഘ്‌നേഷ്‌ വിവാഹം: സംവിധാനം ഗൗതം മേനോന്‍ - Vignesh latest movies

Nayanthara Vignesh Shivan wedding: നയന്‍താര വിഘ്‌നേഷ്‌ വിവാഹത്തിന് ഇനി ഒരു ദിവസം മാത്രം. നാളെയാണ് (ജൂണ്‍ 9) വിവാഹം. ചെന്നൈയ്‌ക്കടുത്തുള്ള മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം.

Nayanthara Vignesh Shivan marriage  സിനിമാ സ്‌റ്റൈലില്‍ നയന്‍താര വിഘ്‌നേഷ്‌ വിവാഹം  Nayanthara Vignesh Shivan wedding  Nayanthara Vignesh wedding directed by Gautham Vasudev Menon  Nayanthara Vignesh Shivan wedding venue  Nayan Wikki wedding in OTT platfrom  Nayanthara Vignesh invites MK Stalin  Nayan wikki wedding invitation  Nayanthara Vignesh Shivan engagement  Vignesh latest movies  Nayanthara upcoming movies
സിനിമാ സ്‌റ്റൈലില്‍ നയന്‍താര വിഘ്‌നേഷ്‌ വിവാഹം; സംവിധാനം ഗൗതം മേനോന്‍

By

Published : Jun 8, 2022, 10:01 AM IST

Nayanthara Vignesh Shivan wedding: നയന്‍താര-വിഘ്‌നേഷ്‌ ശിവന്‍ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ഇരുവരുടെയും വിവാഹമാണിപ്പോള്‍ സിനിമയ്‌ക്കകത്തും പുറത്തും ചര്‍ച്ച. ഈ താര വിവാഹത്തിന് ഇനി ഒരു ദിവസം മാത്രം. നാളെയാണ് (ജൂണ്‍ 9) വിവാഹം. നയന്‍താര വിഘ്‌നേഷ്‌ വിവാഹത്തെ കുറിച്ചുളള ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌.

Nayanthara Vignesh wedding directed by Gautham Vasudev Menon: സിനിമ സ്‌റ്റൈലിലാണ് ഈ താര വിവാഹം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ഗൗതം മേനോന്‍ ആയിരിക്കും വിവാഹ ചടങ്ങുകളുടെ സംവിധാനം നിര്‍വഹിക്കുക. ഇതിനായി ഗൗതം മേനോന്‍ നെറ്റ്‌ഫ്ലിക്‌സ്‌ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ് വിവരം. അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Nayanthara Vignesh Shivan wedding venue: ചെന്നൈയ്‌ക്കടുത്തുള്ള മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം. തലേ രാത്രി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്‌ഷനും ഒരുക്കിയിട്ടുണ്ട്‌. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

Nayan Wikki wedding in OTT platfrom: നയന്‍താര-വിഘ്‌നേഷ്‌ ശിവന്‍ വിവാഹം ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കാനുള്ള അവകാശം നെറ്റ്‌ഫ്ലിക്‌സിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. 30 പേര്‍ക്കാണ് വിവാഹത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. രജനികാന്ത്‌, കമല്‍ ഹാസന്‍, വിജയ്‌, വിജയ്‌ സേതുപതി, അജിത്ത്‌, സൂര്യ, കാര്‍ത്തി, ശിവ കാര്‍ത്തികേയന്‍, സാമന്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

Nayanthara Vignesh invites MK Stalin: തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. നയന്‍താരയും വിഘ്‌നേഷും നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്‌. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Nayan wikki wedding invitation: നേരത്തെ ഇരുവരുടെയും സേവ്‌ ദി ഡേറ്റ്‌ കാര്‍ഡും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡിജിറ്റല്‍ വിവാഹ ക്ഷണക്കത്താണ് പ്രചരിച്ചത്‌. നയന്‍, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തില്‍ ഇരുവരുടെയും പേരുകള്‍ കൊടുത്തിരിക്കുന്നത്. സിനിമകളുടെ ടൈറ്റില്‍ പോലെ മോഷന്‍ പോസ്‌റ്ററായാണ് ക്ഷണക്കത്ത് പുറത്തിറങ്ങിയത്.

Nayanthara Vignesh Shivan engagement: ഏഴ്‌ വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാനൊരുങ്ങുന്നത്‌. 2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് വിക്കിയും നയനും പ്രണയത്തിലാകുന്നത്‌. 2021 മാര്‍ച്ച് 25നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

Vignesh latest movies: 'കാത്തുവാക്കുലെ രണ്ട് കാതല്‍' ആണ്‌ ഇരുവരുടേതുമായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം. വിഘ്‌നേഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത സിനിമയില്‍ നയന്‍സിനൊപ്പം വിജയ്‌ സേതുപതി, സാമന്ത എന്നീ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ത്രികോണ പ്രണയകഥയാണ് പറയുന്നത്. അജിത്ത് കുമാര്‍ നായകനാവുന്ന 'എകെ62' ആണ് വിഘ്‌നേഷ്‌ സംവിധാനം ചെയ്യുന്ന പുതിയ സിനിമ.

Nayanthara upcoming movies: 'ഓ 2' ആണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കൂടാതെ അല്‍ഫോണ്‍സ്‌ പുത്രന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്‌ ചിത്രം 'ഗോള്‍ഡ്‌', ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായ 'ഗോഡ് ഫാദര്‍' എന്നീ സിനിമകളും നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്നു.

Also Read: വിവാഹത്തിന് പ്രമുഖ അതിഥിയെ ക്ഷണിക്കാന്‍ ഒന്നിച്ചെത്തി നയന്‍താരയും വിഘ്‌നേഷും? ചിത്രം വൈറല്‍

ABOUT THE AUTHOR

...view details