കേരളം

kerala

ETV Bharat / entertainment

ഇരട്ടക്കുട്ടികളുടെ പേര് വെളിപ്പെടുത്തി നയന്‍താരയും വിഘ്‌നേഷും - ഉലക് ദൈവിക എൻ ശിവൻ

ഇരട്ടക്കുട്ടികളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ച് നയന്‍താരയും വിഘ്‌നേഷും. വിഘ്‌നേഷ് ആണ് ഇക്കാര്യം ഇന്‍സ്‌റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

Nayanthara reveals her sons names as Uyir and Ulag  Nayanthara reveals her sons names  നയന്‍താരയും വിഘ്‌നേഷും  ഇരട്ടക്കുട്ടികളുടെ പേര് വെളിപ്പെടുത്തി നയന്‍താര  ഇരട്ടക്കുട്ടികളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ച്  ഔദ്യോഗികമായി പ്രഖ്യാപിച്ച് നയന്‍താരയും വിഘ്‌നേഷും  യിർ രുദ്രൊനീൽ എൻ ശിവൻ  ഉലക് ദൈവിക എൻ ശിവൻ  നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും
ഇരട്ടക്കുട്ടികളുടെ പേര് വെളിപ്പെടുത്തി നയന്‍താരയും വിഘ്‌നേഷും

By

Published : Apr 3, 2023, 2:38 PM IST

തങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്ക് പേരിട്ട് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഉയിർ രുദ്രൊനീൽ എൻ ശിവൻ എന്നും ഉലക് ദൈവിക എൻ ശിവൻ എന്നുമാണ് താര ദമ്പതികളുടെ കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. വിഘ്‌നേഷ് ആണ് ഇക്കാര്യം ഇന്‍സ്‌റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

മക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് വിഘ്‌നേഷ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. 'ചെറിയൊരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'ഉയിർ രുദ്രൊനീൽ എൻ ശിവൻ, ഉലക് ദൈവിക എൻ ശിവൻ. ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയുടെ പേരാണ് ഇതില്‍ 'എന്‍' എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പേരുകൾ വെളിപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവുമുണ്ട്, അഭിമാനമുണ്ട്. ഞങ്ങളുടെ അനുഗ്രഹവും സന്തോഷവും....' -വിഘ്‌നേഷ് കുറിച്ചു. നിരവധി ഹാര്‍ട്ട് ഇമോജികള്‍ക്കൊപ്പമാണ് വിഘ്‌നേഷ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെ ചെന്നൈയില്‍ നടന്ന ഒരു അവാർഡ് ഷോയിലും നയന്‍താര തന്‍റെ കുട്ടികളുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. അവാര്‍ഡ് ലഭിച്ച ശേഷമായിരുന്നു തന്‍റെ ആണ്‍ മക്കളുടെ പേരുകള്‍ താരം വെളിപ്പെടുത്തിയത്. 'ഇത് ഉയിർ രുദ്രൊനീൽ എൻ ശിവൻ, എന്‍റെ രണ്ടാമത്തെ മകന്‍ ഉലക് ദൈവിക എൻ ശിവൻ.' -നയന്‍താര പറഞ്ഞു.

തമിഴിൽ ഉയിർ എന്നാൽ ജീവൻ എന്നും, ഉലകം എന്നാൽ ലോകം എന്നുമാണ്. ഞങ്ങളുടെ മക്കളാണ് ഞങ്ങളുടെ ജീവിതവും ലോകവും എന്നതാണ് പേരുകൾ കൊണ്ട് സൂചിപ്പിക്കുന്നത്.

Also Read:ഉയിരിനും ഉലകത്തിനും ഒപ്പം ക്രിസ്‌മസ് ആഘോഷിച്ച് നയന്‍താരയും വിഘ്‌നേഷും

നയൻതാരയെയും വിഘ്‌നേഷ് ശിവനെയും അടുത്തിടെ ഒരു വിമാനത്താവളത്തിൽ വച്ച് കണ്ടിരുന്നു. മക്കളും ഒപ്പം ഉണ്ടായിരുന്നു. ഇരട്ട കുട്ടികള്‍ക്കൊപ്പം ഇതാദ്യമായാണ് താര ദമ്പതികള്‍ പൊതുജനത്തിന് മുന്നില്‍ പ്രത്യക്ഷമായത്. അതേസമയം നിരവധി പ്രോജക്‌ടുകളുടെ തിരക്കിലാണിപ്പോള്‍ നയന്‍താര. പുതിയ സിനിമയുടെ സംവിധാന സംരംഭത്തിനൊരുങ്ങി വിഘ്‌നേഷ് ശിവനും.

2015ൽ 'നാനും റൗഡി ധാന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ജൂൺ 9ന് മഹാബലിപുരത്ത് വച്ച് പ്രൗഢ ഗംഭീര ചടങ്ങുകളോടെയായിരുന്നു വിവാഹം. താര ദമ്പതികളുടെ സ്വപ്‌ന തുല്യമായ വിവാഹം കഴിഞ്ഞ്, നാല് മാസങ്ങള്‍ ശേഷമാണ് വിഘ്നേഷ് ശിവൻ തന്‍റെ രണ്ട് ആൺമക്കളുടെ വരവ് പ്രഖ്യാപിച്ചത്.

വാടക ഗർഭധാരണത്തിലൂടെയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും തങ്ങളുടെ കുഞ്ഞുങ്ങളെ വരവേറ്റത്. കുഞ്ഞ് ജനിച്ച വിവരം 2022 ഒക്‌ടോബർ 9ന് വിഘ്‌നേഷ് ശിവൻ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. 'ഞാനും നയനും അമ്മയും അപ്പയും ആയി. ഞങ്ങൾ ഇരട്ട ആൺ കുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എല്ലാവരുടെ പ്രാർത്ഥനകളും ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹവും ചേർന്ന് ഞങ്ങൾക്ക് അനുഗ്രഹീതരായ രണ്ട് കുഞ്ഞുങ്ങളെ ലഭിച്ചു. ഞങ്ങളുടെ ഉയിരും ഉലകവും. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം.'

അതേസമയം നയൻതാരയും വിഘ്‌നേഷ് ശിവനും തങ്ങളുടെ പ്രോജക്‌ടുകളുടെ തിരക്കിലാണിപ്പോള്‍.

Also Read:'എന്ത് കരുതലാണിവർ';കുട്ടികളുടെ മുഖം മാധ്യമങ്ങളിൽ നിന്ന് മറച്ചു പിടിച്ച് നയൻസ്, വിക്കി ദമ്പതികൾ

ABOUT THE AUTHOR

...view details