നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'കണക്‌ട്'. ഇതിനിടെ ജൂനിയര്‍ എന്‍ടിആറിനെ കുറിച്ചുള്ള നയന്‍താരയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്‍റെ മേക്കപ്പുമായി ബന്ധപ്പെട്ടുള്ള ജൂനിയര്‍ എന്‍ടിആറിന്‍റെ കമന്‍റിനെ കുറിച്ചാണ് നയന്‍താര പറയുന്നത്.
'ഞാന്‍ മേക്കപ്പ് ചെയ്‌തുകൊണ്ടിരിക്കെ ജൂനിയര്‍ എന്‍ടിആര്‍ അരികില്‍ വന്ന് എന്നെ നോക്കി ഇരിക്കുകയായിരുന്നു. എന്താണ് ഇങ്ങനെ നോക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചാല്‍, നീ എന്തിനാണ് ഇത്രയും മേക്കപ്പ് ചെയ്യുന്നത്, നീ എങ്ങനെ വന്നാലും ആളുകള്‍ എന്നെ കാണാനാണ് വരുന്നത് എന്ന് പറയും. ജൂനിയര്‍ എന്‍ടിആര്‍ വണ്‍ ടേക്ക് ആര്‍ട്ടിസ്‌റ്റാണ്. ഡാന്‍സിനായി താരം ഒരിക്കലും റിഹേഴ്‌സല്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല' - നയന്‍താര പറഞ്ഞു.