Nayanthara starts Instagram account: തന്റെ കരിയറിന്റെ തുടക്കം മുതല്‍ ലേഡി സൂപ്പർ സ്റ്റാര്‍ (Lady Superstar) നയന്‍താര (Nayanthara), സോഷ്യൽ മീഡിയ ബോധപൂര്‍വം ഒഴിവാക്കിയിരുന്നു. എന്നാലിപ്പോള്‍ ഓഗസ്റ്റ് 31ന് ഇൻസ്റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ചു കൊണ്ട് നയന്‍താര ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പുതിയ അക്കൗണ്ടിന് പുറമെ തന്റെ കുഞ്ഞുങ്ങളുടെ മുഖവും താരം ആദ്യമായി വീഡിയോയിലൂടെ പങ്കുവച്ചു.
Nayanthara introducing twin sons Uyir and Ulag: 'ജവാന്' ട്രെയിലര്‍ റിലീസിന് മുന്നോടിയായാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്. തന്റെ ഇരട്ട കുട്ടികള്‍ക്കൊപ്പമുള്ള പോസ്റ്റാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ആദ്യം പങ്കുവച്ചിരിക്കുന്നത്. മക്കളായ ഉയിർ, ഉലഗ് എന്നിവരെ പരിചയപ്പെടുത്തുന്ന റീല്‍ വീഡിയോയാണ് നയന്‍താര പങ്കുവെച്ചിരിക്കുന്നത്.
Also Read:Jawan first song| 1000 നര്‍ത്തകര്‍ക്കൊപ്പം തകര്‍ത്താടി ഷാരൂഖ് ഖാന്; ജവാന് ആദ്യം ഗാനം പുറത്ത്
Nayanthara and twin sons in bossy look:ബോസി ലുക്കിലാണ് വീഡിയോയില്‍ നയന്‍താരയെയും ഇരട്ട കുഞ്ഞുങ്ങളെയും കാണാനാവുക. ഇതാദ്യമായാണ് നയന്‍താര തന്റെ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തുന്നത്. രജനികാന്തിന്റെ 'ജയിലര്‍' സിനിമയിലെ അനിരുദ്ധ് രവിചന്ദറുടെ 'അലപ്പറൈ' ഗാനമാണ് റീല്‍ വീഡിയോയ്ക്കൊപ്പം (Nayanthara shared video with Alappara song) താരം പങ്കുവച്ചിരിക്കുന്നത്.
Nayanthara penned on Instagram:'ന്നാ വന്തിട്ടെന്ന് സൊല്ല്...' -എന്ന സിനിമ ഡയലോഗാണ് നയന്‍താര വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ചതോടെ ആരാധകര്‍ ആവേശത്തിലായി. നയന്‍താരയുടെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ആരാധകരുടെ കമന്റുകള്‍ ഒഴുകിയെത്തി.