Nayanthara Vignesh in Kerala: വിവാഹ ശേഷം നയന്‍താരയും വിഘ്‌നേഷ് ശിവനും കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. ഇരുവരും കൊച്ചിയിലെത്തിയ വാര്‍ത്ത മാധ്യമങ്ങള്‍ ഉള്‍പ്പടെ സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയിരുന്നു.
Nayanthara Vignesh at favorite restaurant: താര ദമ്പതികളുടെ കൊച്ചിയിലെ രുചി കൂട്ടിലേയ്‌ക്കുള്ള യാത്ര വിശേഷങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ മലബാര്‍ രുചി തേടി കൊച്ചിയിലെ പനമ്പിള്ളി നഗറിലുള്ള മന്ന റെസ്‌റ്റോറന്‍റിലാണ് ഇരുവരും എത്തിയത്. താരപ്പൊലിമകളൊന്നും ഇല്ലാതെ വളരെ സാധാരണക്കാരായാണ് നയന്‍താരയും വിഘ്‌നേഷും റെസ്‌റ്റോറന്‍റിലെത്തിയത്. ഇവര്‍ക്കൊപ്പം നയന്‍താരയുടെ അമ്മയും ഉണ്ടായിരുന്നു.
Nayanthara Vignesh at Manna restaurant: നയന്‍താരയുടെ മാതാപിതാക്കള്‍ താമസിക്കുന്ന തേവരയിലെ ഫ്ലാറ്റിലേയ്‌ക്ക് മന്നയില്‍ നിന്നും കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തിരുന്നു. അത് കഴിച്ച് രുചി ഇഷ്‌ടപ്പെട്ടതിനെ തുടര്‍ന്നാണ് താര ജോഡികള്‍ അമ്മയ്‌ക്കൊപ്പം രാത്രി ആളൊഴിഞ്ഞ സമയത്ത് മന്നയിലെത്തിയത്. മന്നയിലെ സ്‌പെഷ്യല്‍ ചിക്കന്‍ കൊണ്ടാട്ടം, മലബാര്‍ വിഭവങ്ങളായ നെയ്‌പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, മുളകിട്ട നെയ്‌മീന്‍ എന്നിവയെല്ലാം ആസ്വദിച്ച് കഴിച്ച് ഏകദേശം ഒന്നര മണിക്കൂറിലേറെ റെസ്‌റ്റോറന്‍റില്‍ സമയം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.