ലോസ് ഏഞ്ചല്‍സ് : ഇന്‍ഡോ അമേരിക്കന്‍ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. 'ലക്ഷ്‌മണ്‍ ലോപെസ്' എന്ന് പേരിട്ടിരിക്കുന്ന ഹോളിവുഡ് ചിത്രത്തിലാണ് താരം വേഷമിടുന്നത്. 'ലക്ഷ്‌മണ്‍ ലോപെസില്‍' പ്രധാന വേഷത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖി എത്തുന്നത്.
Nawazuddin Siddiqui in Laxman Lopez: ക്രിസ്‌മസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഈ വര്‍ഷം അവസാനമാണ് ചിത്രീകരണം ആരംഭിക്കുക. പൂര്‍ണമായും അമേരിക്കയിലാണ് ഷൂട്ടിങ്. മെക്‌സിക്കന്‍ സംവിധായകന്‍ റോബര്‍ട്ടോ ഗിരോള്‍ട്ട് ആണ് 'ലക്ഷ്‌മണ്‍ ലോപസ്' ഒരുക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ 'ലാ ലേയേണ്ട ഡെല്‍ ഡിയമന്‍റെ', 2015ല്‍ പുറത്തിറങ്ങിയ 'ലോസ് അര്‍ബോളെസ് മ്യൂരെന്‍ ഡെ പൈ', 2009ല്‍ പുറത്തിറങ്ങിയ 'എല്‍ എസ്‌റ്റുഡിയാന്‍റെ' എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് റോബര്‍ട്ടോ ഗിരോള്‍ട്ട്.
Laxman Lopez details : ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇമാജിന്‍ ഇന്‍ഫിനിറ്റ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന് നേതൃത്വം വഹിക്കുക. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന. സിനിമയുടെ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പായി 'ലക്ഷ്‌മണ്‍ ലോപെസു'മായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും.
Nawazuddin Siddiqui in Cannes : ഹൊറര്‍ ചിത്രം 'ലിറ്റില്‍ ഡാര്‍ലിംഗി'ന്‍റെ രചയിതാവും സഹ നിര്‍മാതാവുമായ ലളിത് ഭട്‌നാകര്‍ ആണ് 'ലക്ഷ്‌മണ്‍ ലോപെസി'ന്‍റെ നിര്‍മാണം. ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായി നവാസുദ്ദീന്‍ സിദ്ദിഖി ഇപ്പോള്‍ കാനിലാണ്.