മുംബൈ: തന്‍റെ കുട്ടികള്‍ എവിടെയുണ്ടെന്ന് അറിയുന്നതിന് വേണ്ടി ബോംബെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ച് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. തന്‍റെ വേര്‍പിരിഞ്ഞ് നില്‍ക്കുന്ന ഭാര്യ ആലിയ സിദ്ദിഖിക്ക് കുട്ടികള്‍ എവിടെയുണ്ടെന്ന് അറിയിക്കുന്നതിനുള്ള നിര്‍ദേശം കോടതി നല്‍കണമെന്നാണ് ആവശ്യം.
തന്‍റെ കുട്ടികള്‍ എവിടെയുണ്ടെന്ന് അറിയാന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ച് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി - നവാസുദ്ദീന്‍ സിദ്ദിഖി വിവാഹ കേസ്
നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയ സിദ്ദിഖിയും പരസ്‌പരം വേര്‍പിരിഞ്ഞ് നില്‍ക്കുകയാണ്. കുട്ടികള്‍ എവിടെയുണ്ടെന്ന് അറിയിക്കാന്‍ ആലിയയോട് കോടതി നിര്‍ദേശിക്കണമെന്നാണ് നവാസുദ്ദീന്‍റെ ആവശ്യം
നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയ സിദ്ദിഖിയും
കുട്ടികളുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കണമെന്ന് ഇരുവരോടും ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം നവാസുദ്ദീന്‍ സിദ്ദിഖി തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് ആലിയ മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. പരാതി കൊടുത്ത കാര്യം ഇന്‍സ്‌റ്റഗ്രാമില്‍ ആലിയ പോസ്‌റ്റ് ചെയ്‌തു.
എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. 2021ല്‍ ആലിയ നവാസുദ്ദീന്‍ സിദ്ദിഖിക്ക് വിവാഹ മോചന നോട്ടിസ് അയച്ചിരുന്നു.