കേരളം

kerala

ETV Bharat / entertainment

വീണ്ടും വിവാദങ്ങളിൽ നിറഞ്ഞ് നവാസുദീൻ സിദ്ദിഖി; കടുത്ത വിമർശനവുമായി സഹോദരൻ - B town news

'കുടുംബത്തിനായി സ്വത്ത് ഉണ്ടാക്കാൻ നവാസ് കാണിച്ച കരുതൽ എന്‍റെ കരിയർ സ്‌ഥാപിക്കാൻ ഉപയോഗിച്ചില്ല. പൊതുസമൂഹം കാണുന്ന വ്യക്തിയല്ല നവാസ്,' ഷംസ് സിദ്ദിഖി

നവാസുദ്ദീൻ സിദ്ദിഖി  ഷംസ് സിദ്ദിഖി  ബോളിവുഡ്  സിനിമ  സിനിമ വാർത്ത  Nawazuddin Siddiqui  Nawab Siddiqui  Aaliya Siddiqui  Bollywood news  B town news  new controversy
Nawab Siddiqui

By

Published : Mar 1, 2023, 1:49 PM IST

ഹൈദരാബാദ്:പ്രശസ്‌ത ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരൻ ഷംസ് സിദ്ദിഖി രംഗത്ത്. നവാസും കുടുംബവും തനിക്ക് ഭക്ഷണമോ ശൗചാലയമോ വിശ്രമിക്കാൻ കിടക്കയോ നൽകിയില്ലെന്ന് ആരോപിച്ച് നവാസിന്‍റെ ഭാര്യ ആലിയ സിദ്ദിഖി കഴിഞ്ഞ ദിവസം രംഗത്ത് വന്നതിന്‍റെ പുറകേയാണ് പുതിയ വിവാദം. ആലിയ സിദ്ദിഖിക്കെതിരെ നവാസിനെ ന്യായീകരിച്ച് കങ്കണ റണാവത്ത് സോഷ്യൽ മീഡിയ പോസ്‌റ്റ് ഇട്ടിരുന്നു. കങ്കണയുടെ പ്രസ്‌താവനകൾ പൂർണമായും തെറ്റാണെന്നാണ് ഷംസ് സിദ്ദിഖിയുടെ പ്രസ്‌താവന.

'നവാസ് തന്‍റെ കുടുംബത്തെ പരിപാലിക്കുന്നില്ല എന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷേ കുടുംബത്തിനായി സ്വത്ത് ഉണ്ടാക്കാൻ നവാസ് കാണിച്ച കരുതൽ എന്‍റെ കരിയർ സ്‌ഥാപിക്കാൻ ഉപയോഗിച്ചില്ല. പൊതുസമൂഹത്തിൽ നവാസുദ്ദീനുള്ള പ്രതിച്ഛായയല്ല യഥാർഥ ജീവിതത്തിൽ. ആളുകളെ പെട്ടന്ന് മറക്കാനും ഒഴിവാക്കാനും നവാസിന് പ്രത്യേക കഴിവുണ്ട്. അതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ഞാനും ആലിയയും' ഷംസ് സിദ്ദിഖി പറഞ്ഞു.

ആലിയയുടെയും നവാസുദ്ദീന്‍റെയും ബന്ധത്തെക്കുറിച്ച് സംസാരിച്ച ഷമാസ്, അവരുടെ ദാമ്പത്യത്തിൽ തുടക്കം മുതൽ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും പൊതുമധ്യത്തിൽ നവാസിനെക്കുറിച്ച് ആലിയ പ്രതികരിക്കുന്നത് അവൾക്ക് സഹികെട്ടിട്ടാണ് എന്നും അവൾ ഒരുപാട് സഹിച്ചു എന്നും അഭിപ്രായപ്പെട്ടു.

നവാസിനെ സ്വാർഥൻ, അത്യാഗ്രഹി എന്ന് വിളിച്ച ഷംസ് സിദ്ദിഖി താൻ സംവിധാനം ചെയ്‌ത ബോലെ ചുടിയൻ എന്ന ചിത്രത്തിൽ പണം നൽകാൻ വൈകിയപ്പോൾ ചിത്രത്തിന്‍റെ ഷൂട്ടിങ് തുടരാൻ നവാസ് വിസമ്മതിച്ചെന്നും, നിരവധി നിർമാതാക്കളോട് ഒരു രൂപ പോലും ടോക്കൺ മേടിച്ച് അഭിനയിച്ച നവാസ് പക്ഷേ സഹോദരനായിട്ട് പോലും തന്നെ നിരാശപ്പെടുത്തിയെന്നും ഷംസ് സിദ്ദിഖി ആരോപിച്ചു.

ABOUT THE AUTHOR

...view details