കോഴിക്കോട്: ആടുമേച്ചു നടന്ന തന്നെയും, തന്‍റെ സംഗീതത്തെയും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് സംവിധായകന്‍ സച്ചിയാണെന്നും തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം സച്ചിക്ക് സമര്‍പ്പിക്കുന്നുവെന്നും ഗായിക നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിലെ 'കലക്കാത്ത സന്ദനം', 'ദൈവമകളെ' എന്നീ ഗാനങ്ങള്‍ വളരെ തൻമയത്തോടെ ആലപിച്ച് നഞ്ചിയമ്മ പ്രേഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
'ആടുമേച്ചു നടന്ന എന്നെ ലോകം കാണിച്ചത് സച്ചി, പുരസ്‌കാരം സച്ചിക്ക് സമര്‍പ്പിക്കുന്നു'; വികാരാധീനയായി നഞ്ചിയമ്മ - നഞ്ചിയമ്മ സച്ചിയെ കുറിച്ച് പ്രതികരിക്കുന്നു
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.
ആടുമേച്ചു നടന്ന തന്നെ ലോകം കാണിച്ചത് സച്ചി, പുരസ്‌കാരം സച്ചിക്ക് സമര്‍പ്പിക്കുന്നു; വികാരാധീനയായി നഞ്ചിയമ്മ
ആദിവാസി ഇരുള വിഭാഗത്തിന്‍റെ തനതു ഭാഷയില്‍ നഞ്ചിയമ്മ തന്നെ എഴുതി ഈണം നല്‍കി ആലപിച്ചതാണ് ഇരു പാട്ടുകളും. നഞ്ചിയമ്മ പുരസ്‌കാരം നേടിയതോടെ അട്ടപ്പാടിയും ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയാണ്.