കേരളം

kerala

ETV Bharat / entertainment

Kanal Kinaave Video | 'കനൽ കിനാവേ...'; പ്രണയമുഹൂർത്തങ്ങൾ കോർത്തിണക്കി '18+'ലെ പുതിയ ഗാനം - പ്രണയമുഹൂർത്തങ്ങൾ കോർത്തിണക്കി 18 പ്ളസ് പുതിയ ഗാനം

നസ്‌ലൻ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് 'ജേണി ഓഫ് ലവ് 18+'

Kaanal Kinaave Video  Journey of Love 18 plus  Naslen  Christo Xavier  Arun D Jose  Mathew  Meenakshi  Naslen 18 plus Kaanal Kinaave Video song  Kaanal Kinaave Video song out  Journey of Love 18 plus new song  നസ്‌ലിൻ ആദ്യമായി നായകനാകുന്നു  നസ്‌ലിൻ  ജേണി ഓഫ് ലവ് 18 പ്ലസ്  18 പ്ലസ്  അരുൺ ഡി ജോസ്  ക്രിസ്റ്റോ സേവ്യർ  കാനൽ കിനാവേ  പ്രണയമുഹൂർത്തങ്ങൾ കോർത്തിണക്കി 18 പ്ളസ് പുതിയ ഗാനം  18 പ്ലസ് പുതിയ ഗാനം
Kaanal Kinaave Video| 'കാനൽ കിനാവേ...'; പ്രണയമുഹൂർത്തങ്ങൾ കോർത്തിണക്കി '18+' പുതിയ ഗാനം

By

Published : Jul 6, 2023, 3:17 PM IST

'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലൂടെ മലയാള സിനിമാസ്വാദകരുടെ ഇഷ്‌ട താരമായി മാറിയ നസ്‌ലൻ (Naslen) ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം 'ജേണി ഓഫ് ലവ് 18+' (Journey of Love 18+)ലെ പുതിയ ഗാനം പുറത്ത്. 'കനൽ കിനാവേ...' (Kanal Kinaave Video) എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അരുൺ ഡി ജോസ് (Arun D Jose) സംവിധാനം ചെയ്യുന്ന '18+' നാളെ (ജൂലൈ 7) തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് പുതിയ ഗാനം പുറത്തുവന്നത്.

ക്രിസ്റ്റോ സേവ്യർ (Christo Xavier) ആണ് ഗാനത്തിന് പിന്നില്‍. സംഗീത സംവിധാനത്തിന് പുറമെ ഗാനം ആലപിച്ചിരിക്കുന്നതും ക്രിസ്റ്റോ സേവ്യർ തന്നെയാണ്. വിനായക് ശശികുമാറാണ് ഈ മനോഹര ഗാനത്തിന് വരികൾ രചിച്ചത്. ക്രിസ്റ്റോ സേവ്യർ തന്നെയാണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നതും. മദനോത്സവം' എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ ആർജിച്ച സംഗീതകാരനാണ് ക്രിസ്റ്റോ സേവ്യർ.

ഹിറ്റ് ചിത്രം 'ജോ ആൻഡ് ജോ'യ്‌ക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് '18+'. നിഖില വിമല്‍, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ജോ ആൻഡ് ജോ'യിൽ നസ്‌ലനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

അതേസമയം യുവതലമുറയുടെ ജീവിത പശ്ചാത്തലത്തിലൂടെ കടന്ന് പോകുന്ന ചിത്രമാണ് '18+'. ഫലൂദ എന്‍റർടെയിൻമെന്‍റ്, റീൽസ് മാജിക് എന്നീ ബാനറുകളിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്‌ടർ ജിനി കെ ഗോപിനാഥ്, ജി പ്രജിത് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ മാത്യു തോമസും പ്രധാന വേഷത്തിലുണ്ട്. ഐക്കൺ സിനിമാസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

മീനാക്ഷി ദിനേശ് നായികയായി എത്തുന്ന ചിത്രത്തിൽ ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, നിഖില വിമൽ തുടങ്ങി നിരവധി താരങ്ങളും മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ 'സാഫ് ബോയ്‌യും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലുണ്ട്.

അരുൺ ഡി ജോസിനൊപ്പം രവീഷ് നാഥും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ചമൻ ചാക്കോ ആണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത്. വിനായക് ശശികുമാറിന് പുറമെ സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരും ചിത്രത്തിലെ ഗാന രചയിതാക്കളാണ്.

READ MORE:'കോത്താരി ചോറുണ്ണാൻ കോറെണ്ണം കൂടുന്നേ'; ഹിറ്റായി '18+' കല്യാണ പാട്ട്

നേരത്തെ പുറത്തുവന്ന ചിത്രത്തിലെ 'കല്യാണ രാവാണെ' (Kalyana Raavaane Lyric Video) എന്ന് തുടങ്ങുന്ന ഗാനവും ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. മലബാറിന്‍റെ വശ്യതയുമായെത്തിയ ഈ 'കല്യാണ പാട്ട്' മികച്ച പ്രതികരണമാണ് നേടിയത്. മുഹമ്മദ് നിബാസ്, യോഗി ശേഖർ എന്നിവർക്കൊപ്പം ക്രിസ്റ്റോ സേവ്യറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇടയ്‌ക്ക് വരുന്ന യോഗി ശേഖറിന്‍റെ റാപ് വോക്കലും കയ്യടി നേടിയിരുന്നു.

ABOUT THE AUTHOR

...view details