കേരളം

kerala

ETV Bharat / entertainment

'ഈ സിനിമ ഇതുവരെ തീര്‍ന്നില്ലേയെന്ന് ഭാവന എന്നോട് ചോദിച്ചു': നരേന്‍ - നരേന്‍റെ പുതിയ ചിത്രം

Narain about Bhavana: തമിഴില്‍ നരേന്‍റെ ആദ്യ നായികയാണ് ഭാവന. ചിത്തിരം പേസുതേ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഭാവനയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവയ്‌ക്കുകയാണ് നരേന്‍..

Narain about Bhavana  Narain reveals shooting experience with Bhavana  ഭാവന  നരേന്‍  ചിത്തിരം പേസുതേ  അദൃശ്യം  ഷറഫുദ്ദീന്‍  ജോജു ജോര്‍ജ്  ഭാവനയെ കുറിച്ച് നരേന്‍  നരേന്‍റെ പുതിയ ചിത്രം  അദൃശ്യം റിലീസ്
'ഈ സിനിമ ഇതുവരെ തീര്‍ന്നില്ലേയെന്ന് ഭാവന എന്നോട് ചോദിച്ചു': നരേന്‍

By

Published : Nov 18, 2022, 5:57 PM IST

നരേന്‍, ഷറഫുദ്ദീന്‍, ജോജു ജോര്‍ജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് 'അദൃശ്യം'. ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. 'അദൃശ്യം' റിലീസുമായി ബന്ധപ്പെട്ട് നരേന്‍ ഒരു മാധ്യമത്തോട് ഭാവനയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

നരേനും ഭാവനയും ആദ്യമായി ഒന്നിച്ചെത്തിയ തമിഴ് ചിത്രമാണ് 'ചിത്തിരം പേസുതേ'. മിഷ്‌ക്കിന്‍ സംവിധാനം ചെയ്‌ത ഈ സിനിമയിലെ ഭാവനയ്‌ക്കൊപ്പമുള്ള അഭിനയ വിശേഷങ്ങളാണ് നരേന്‍ പങ്കുവയ്‌ക്കുന്നത്. ഭാവനയെ കുറിച്ച് പറയുമ്പോള്‍ എന്താണ് ഓര്‍മ വരുന്നതെന്ന അവതാരകന്‍റെ ചോദ്യത്തിന് മറുപടി പറയുകായിയുരന്നു താരം.

'തമിഴിലെ എന്‍റെ ആദ്യത്തെ നായികയാണ് ഭാവന. ലൊക്കേഷനില്‍ എത്തുമ്പോള്‍ മുതല്‍ ഞാനും ഭാവനയും മലയാളം സംസാരിച്ചു തുടങ്ങും. രണ്ടു പേരും തൃശൂര്‍ക്കാരാണല്ലോ. ഞങ്ങള്‍ മലയാളം പറയുന്നത് കേട്ട് മിഷ്‌ക്കിന് ദേഷ്യം പിടിക്കും. തങ്ങളെ കാസ്‌റ്റ് ചെയ്യണ്ടായിരുന്നുവെന്ന് പോലും മിഷ്‌ക്കിന് തോന്നി.

ആ സിനിമ തീരാന്‍ ഒൻപത് മാസമെടുത്തു. 'ചിത്തിരം പേസുതേ'യുടെ ലാസ്‌റ്റ്‌ ഷെഡ്യൂളിന് ഭാവന വന്നപ്പോള്‍ ഈ സിനിമ ഇതുവരെ തീര്‍ന്നില്ലേയെന്ന് എന്നോട് ചോദിച്ചു. അതിനിടയില്‍ ഭാവന നാലോ അഞ്ചോ സിനിമകളില്‍ അഭിനയിക്കുകയും അതില്‍ രണ്ടു സിനിമ റിലീസാവുകയും ചെയ്‌തിരുന്നു.

വളരെ കഴിവുള്ള ആളാണ് ഭാവന. ആ ഒറ്റ സിനിമ കൊണ്ടു തന്നെ ആ ഭാഷയില്‍ വളരാന്‍ അവര്‍ക്ക് സാധിച്ചു. ഞങ്ങള്‍ അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമ 'ആദം ജോണ്‍' ആണ്. അന്ന് ഞങ്ങള്‍ സ്‌കോട്ട്‌ലാന്‍റിലെ ഒരു റെസ്‌റ്റോറന്‍റിന്‍റെ പുറത്തിരുന്ന് പിസ കഴിച്ചിരുന്നു. വീണ്ടും ഞാനവിടെ പോയപ്പോള്‍ ഫോട്ടോ എടുത്തു. ഇനിയത് ഭാവനയ്‌ക്ക് അയച്ചു കൊടുക്കണം. -നരേന്‍ പറഞ്ഞു.

Also Read:ഭാവനയുടെ വരവാണ് കാത്തിരിക്കുന്നത്, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം : ഷറഫുദ്ദീന്‍

ABOUT THE AUTHOR

...view details