Naradan OTT release: ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്‌ത 'നാരദന്‍' ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഒടിടി റിലീസായി 'നാരദന്‍' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. കഴിഞ്ഞ ദിവസം (ഏപ്രില്‍ 7ന്) രാത്രി 10 മണിയോടെ ചിത്രം ആമസോണ്‍ പ്രൈമില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. മാര്‍ച്ച് മൂന്നിനാണ് 'നാരദന്‍' തിയേറ്ററുകളിലെത്തിയത്.
Political thriller Naradan: 'മായാനദി'ക്ക് ശേഷം ആഷിഖ് അബു ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് 'നാരദന്‍'. സമകാലിക ഇന്ത്യന്‍ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം കൂടിയാണിത്.' പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങിയ ചിത്രം രാജ്യത്തെ ബ്രോഡ്‌കാസ്‌റ്റ് ജേര്‍ണലിസത്തിന്‍റെ ഇന്നത്തെ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടിയത്. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും എത്തിക്‌സിനെ കുറിച്ചും 'നാരദന്‍' ചര്‍ച്ച ചെയ്‌തു.
Tovino Thomas Naradan look: സമകാലിക മാധ്യമ ലോകത്തെ വിമര്‍ശനാത്മകമായാണ് 'നാരദന്‍' സമീപിക്കുന്നത്. ഒരു ടെലിവിഷൻ വാർത്താവതാരകന്‍റെ വേഷമാണ് ചിത്രത്തില്‍ ടൊവിനോക്ക്. രണ്ട് വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് സിനിമയില്‍ ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ 'മിന്നല്‍ മുരളി'ക്ക് ശേഷമുള്ള ടൊവിനോ തോമസ് ചിത്രമാണ് 'നാരദന്‍'.