കേരളം

kerala

ETV Bharat / entertainment

Nani Mrunal Thakur Hi Nanna Teaser : നാനിയുടെ 'ഹായ് നാണ്ണാ' ഡിസംബർ 7ന് തിയേറ്ററുകളിൽ; ടീസർ പുറത്ത് - Hi Nanna Teaser

'Hi Nanna' hits theaters on December 7: തമിഴ് ഉൾപ്പടെ അഞ്ച് ഭാഷകളിൽ 'ഹായ് നാണ്ണാ' പ്രേക്ഷകരിലേക്കെത്തും

തമിഴ് ഉൾപ്പടെ അഞ്ച് ഭാഷകളിൽ ഹായ് നാണ്ണാ  ഹായ് നാണ്ണാ  ഹായ് നാണ്ണാ റിലീസ്  നാനിയുടെ ഹായ് നാണ്ണാ  ഹായ് നാണ്ണാ ഡിസംബർ 7ന് തിയേറ്ററുകളിൽ  ഹായ് നാണ്ണാ ഡിസംബർ 7ന്  ഹായ് നാണ്ണാ ടീസർ പുറത്ത്  ഹായ് നാണ്ണാ ടീസർ  Nanis Hi Nanna Teaser out  Nanis Hi Nanna Teaser  Nanis Hi Nanna  Hi Nanna Teaser  Hi Nanna movie
Nani's Hi Nanna Teaser

By ETV Bharat Kerala Team

Published : Oct 15, 2023, 3:03 PM IST

നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഹായ് നാണ്ണാ'യുടെ ടീസർ പുറത്ത് (Nani's Hi Nanna Teaser out). ചിത്രത്തിന്‍റെ റിലീസ് തീയതിയും വെളിപ്പെടുത്തുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ 7ന് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും ('Hi Nanna' hits theaters on December 7).

മൃണാള്‍ താക്കൂറാണ് നാനിയുടെ ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി എത്തുന്നത് (Mrunal Thakur in Hi Nanna). മകള്‍ - അച്ഛൻ ബന്ധം പ്രമേയമാക്കുന്ന ചിത്രത്തിൽ വ്യത്യസ്‍തമായ ഗെറ്റപ്പിലായിരിക്കും നാനി പ്രത്യക്ഷപ്പെടുക. കിയാര ഖന്നയാണ് മകളുടെ വേഷം അവതരിപ്പിക്കുക.

ഷൗര്യുവ് (Shouryuv) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഹായ് നാണ്ണാ' നാനിയുടെ കരിയറിലെ മുപ്പതാമത്തെ ചിത്രം കൂടിയാണ്. തമിഴ് ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം പ്രേക്ഷകർക്കരികിലെത്തും. ഹിന്ദിയിൽ 'ഹായ് പപ്പ' എന്നാണ് ചിത്രത്തിന്‍റെ പേര്.

മോഹൻ ചെറുകുരിയും ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് മുഴുനീള ഫാമിലി എന്‍റര്‍ടെയ്‌നറായ ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ബിഗ് ബജറ്റിലാണ് സിനിമയുടെ നിർമാണം. മലയാളിയായ ഹിഷാം അബ്‌ദുള്‍ വഹാബ് ആണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

READ MORE:Hi Nanna Hridayame Lyrical Video നാനി - മൃണാൾ താക്കൂർ ചിത്രത്തിലെ ആദ്യ ഗാനമെത്തി; ഹൃദയംകവർന്ന് 'ഹൃദയമേ...'

നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങൾ മികച്ച പ്രതികരണം നേടിയിരുന്നു. 'ഗാജു ബൊമ്മ' എന്ന ഗാനമാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്‌തത്. സംഗീത സംവിധായകൻ ഹിഷാം അബ്‌ദുള്‍ വഹാബ് തന്നെയാണ് ഈ ഗാനം ആലപിച്ചതും. ചിത്രത്തിലെ 'സമയമാ' (Samayama), ഹൃദയമാ എന്നീ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ പ്രവീൺ ആന്‍റണിയാണ്. പ്രൊഡക്ഷൻ ഡിസൈനർ - അവിനാഷ് കൊല്ല, കോസ്റ്റ്യൂംസ് - ശീതൾ ശർമ്മ, ലക്ഷ്‌മി കിലാരി, വിഎഫ്എക്‌സ് സൂപ്പർവൈസർ - അരുൺ പവാർ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - ഇവ്വി സതീഷ്, ലൈൻ പ്രൊഡ്യൂസർമാർ - പ്രശാന്ത് മാണ്ഡവ, അഭിലാഷ് മന്ദധ്പു, പ്രോ - വംശി, ശേഖർ, ഡിഐ - അന്നപൂർണ, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, കൊറിയോഗ്രാഫർമാർ - ബോസ്കോ മാർട്ടിസ്, വിശ്വ രഘു, വരികൾ - അനന്ത ശ്രീറാം, കൃഷ്‌ണകാന്ത്, സ്റ്റണ്ട് - വിജയ്, പൃഥ്വി, പോസ്റ്റർ - ഭരണിധരൻ, ശബ്‌ദ മിശ്രണം - സുരൻ. ജി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Hi Nanna).

READ ALSO:Nani Mrunal Thakur Hi Nanna song അച്ഛന്‍- മകള്‍ പാട്ടുമായി ഹിഷാം അബ്‌ദുല്‍ വഹാബ്; ഹായ് നാണ്ണായിലെ രണ്ടാമത്തെ ഗാനം പുറത്ത്

ABOUT THE AUTHOR

...view details