കേരളം

kerala

ETV Bharat / entertainment

സിനിമ ഇല്ലേ എന്ന് ഒരുപാട് പേര്‍ കുത്തി ചോദിച്ചു; മനസു തുറന്ന് നമിത പ്രമോദ് - നമിത പ്രമോദ്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തിരിച്ചെത്തുകയാണ് നമിത പ്രമോദ്. ചിത്രത്തില്‍ ജയസൂര്യ ആണ് നായകന്‍. ഒക്‌ടോബര്‍ 5 ന് ചിത്രം തിയറ്ററുകളില്‍ എത്തും

Namitha Pramod upcoming movie  Namitha Pramod revealing her break from movies  Namitha Pramod  Namitha Pramod new movie  Namitha Pramod new movie Eesho  Jayasurya  നാദിര്‍ഷ  Nadirshah  ഈശോ  ജയസൂര്യ  നമിത പ്രമോദ്  നമിത പ്രമോദ് പുതിയ സിനിമ
സിനിമ ഇല്ലേ എന്ന് ഒരുപാട് പേര്‍ കുത്തി ചോദിച്ചു; മനസു തുറന്ന് നമിത പ്രമോദ്

By

Published : Oct 3, 2022, 2:21 PM IST

മലയാള സിനിമയിലെ യുവനടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നമിത പ്രമോദ്. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിലൂടെയാണ് നമിതയുടെ റീ എന്‍ട്രി.

ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. ചിത്രം ഒക്‌ടോബര്‍ 5ന് തിയേറ്ററുകളില്‍ എത്തും. 2020ല്‍ ഇറങ്ങിയ അല്‍ മല്ലുവാണ് നമിതയുടേതായി അവസാനം ഇറങ്ങിയ ചിത്രം. ഇതിനിടയില്‍ സിനിമ ഇല്ലേ എന്ന ചോദ്യം ഒരുപാട് കേള്‍ക്കേണ്ടി വന്നതായി താരം പറഞ്ഞു.

ഈശോയുടെ റിലീസിന് മുന്നോടിയായി നടത്തിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നത്. 'ഞാന്‍ ഒരിക്കലും ഒരു ബോണ്‍ ആക്‌ടറല്ല. ഒരുപാട് തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. അതെല്ലാം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഒന്നും അറിയാത്തതില്‍ നിന്നാണ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നത്. ഉയര്‍ചയും താഴ്‌ചയുമൊക്കെ ഈ യാത്രയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. സിനിമയില്‍ നിന്നെടുത്ത ഈ രണ്ടുവര്‍ഷത്തെ ഇടവേളയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്.

ഈ സമയത്ത് സിനിമ ഒന്നും ഇല്ലേ എന്ന ചോദ്യം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ അപ്പോള്‍ എന്നെ സ്വയം ഡെവലപ്പ് ചെയ്യുകയായിരുന്നു ഞാന്‍', നമിത പ്രമോദ് പറഞ്ഞു. ഈശോയില്‍ അഡ്വ. അശ്വതി എന്ന കഥാപാത്രമായാണ് നമിത എത്തുന്നത്.

ABOUT THE AUTHOR

...view details