കേരളം

kerala

ETV Bharat / entertainment

'ജീവിതത്തില്‍ ചില പാഠങ്ങള്‍ പഠിച്ചു'; സാമന്തയുമായുള്ള വേര്‍പിരിയലിന് ശേഷം മനസുതുറന്ന് നാഗ ചൈതന്യ - ഇന്നത്തെ പ്രധാന വാര്‍ത്ത

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തില്‍ ഏറ്റവുമധികം ഖേദകരമായ കാര്യമെന്താണെന്ന ചോദ്യത്തിന് ഉത്തരമായാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍

naga chaitanya  biggest regret in life  Samantha Ruth Prabhu  sobhita dhulipala  irfan view  interview of naga chaitanya  naga chaitanya Samantha divorce  latest film news  ചില പാഠങ്ങള്‍ പഠിച്ചു  നാഗ ചൈതന്യ  സാമാന്ത റൂത്ത് പ്രഭു  ശോഭിത ധൂലിപാല  ഇര്‍ഫാന്‍ വ്യൂ  ഏറ്റവും പുതിയ സിനിമ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'ജീവിതത്തില്‍ ചില പാഠങ്ങള്‍ പഠിച്ചു'; സാമാന്തയുമായുള്ള വേര്‍പിരിയലിന് ശേഷം തുറന്നടിച്ച് നാഗ ചൈതന്യ

By

Published : May 1, 2023, 4:33 PM IST

ഹൈദരാബാദ്: ബോളിവുഡ് നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത അടുത്തിടെ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നാണ്. ഇരുവരും ഒരുമിച്ച് ഒരു ഡിന്നര്‍ ഡേറ്റിങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍, അടുത്തിടെ മുന്‍ ഭാര്യ സാമന്ത റൂത്ത് പ്രഭുവുമായി വിവാഹ ബന്ധം വേര്‍പെടുത്തിയത് അടക്കം സ്വകാര്യ ജീവിതത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞതാണ് ഏറെ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തില്‍ ഏറ്റവുമധികം ഖേദകരമായ കാര്യമെന്താണെന്ന ചോദ്യം താരത്തിന് നേരിടേണ്ടതായി വന്നു. എന്നാല്‍, തന്‍റെ ജീവിതത്തില്‍ ഖേദകരമായ കാര്യങ്ങളൊന്നുമില്ലെന്നും എല്ലാം തനിക്ക് ലഭിച്ച പാഠമാണെന്നുമാണ് നാഗചൈതന്യ പ്രതികരിച്ചത്. മാത്രമല്ല, ചില സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ തനിക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

ശോഭിത- നാഗചൈതന്യ വിവാദം:അതേസമയം, നടി ശോഭിത ധൂലിപാലയും നാഗചൈതന്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും ഇതുവരെയും വ്യക്തമായ മറുപടിയോ വിശദീകരണമോ ആരാധകര്‍ക്ക് നല്‍കിയിട്ടില്ല. പ്രണയത്തിലാണെന്ന് പറയുന്ന ഇരു താരങ്ങളുടെയും ലണ്ടനില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ശോഭിതയും നാഗചൈതന്യയും ജാമവര്‍ എന്ന ഇന്ത്യന്‍ റെസ്‌റ്റോറന്‍റ് സന്ദര്‍ശിച്ചതായാണ് ചിത്രങ്ങളില്‍ നിന്ന് ആരാധകര്‍ മനസിലാക്കുന്നത്.

ഇരുവരും യുകെ സന്ദര്‍ശനം നടത്തിയതിന്‍റെ കാരണം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റെസ്‌റ്റോറന്‍റിലെ ഷെഫ് നാഗചൈതന്യയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ശോഭിതയേയും നാഗചൈതന്യയെയും കുറിച്ചുള്ള പ്രണയ ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിയൊരുക്കിയിരിക്കുന്നത്. സുരേന്ദര്‍ മോഹന്‍ എന്ന ഷെഫ് പങ്കിട്ട ചിത്രത്തില്‍ നാഗ ചൈതന്യ സുരേന്ദറിനൊപ്പം പോസ്‌ ചെയ്യുന്നതായാണ് കാണുന്നത്. ശോഭിത പാസ്‌റ്റല്‍ പച്ച കളറുളള സാരി ധരിച്ച് പിന്നില്‍ ഇരിക്കുന്നതും ചിത്രത്തിലുണ്ട്.

ഷെഫുമൊത്തുള്ള ചിത്രത്തില്‍ ശോഭിത ക്യാമറയ്‌ക്ക് പോസ്‌ ചെയ്യാത്ത രീതിയില്‍ കാണപ്പെട്ടതാണ് ഇരു താരങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണം. ഫെബ്രുവരി മാസം എടുത്ത ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്‍ നാഗ ചൈതന്യയും തെന്നിന്ത്യന്‍ താരം സാമന്തയും തമ്മില്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന്‍റെ ഉത്തരവാദി ശോഭിത ധൂലിപാല ആണെന്ന ആരോപണത്തില്‍ നടി നെറ്റിസണ്‍സില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

സാമന്തയ്‌ക്കെതിരെ വ്യാജ വാര്‍ത്ത: എന്നാല്‍, അന്ന് ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം എന്ന് പറഞ്ഞ് ശോഭിത നിഷേധിച്ചിരുന്നു. അതേസമയം, നാഗ ചൈതന്യ ഇത്തരം വാര്‍ത്തകളോട് മൗനം പാലിക്കുകയാണ് ചെയ്‌തത്. 2021 ഒക്‌ടോബര്‍ രണ്ടിനാണ് നാഗ ചൈതന്യയും സാമന്തയും നാല് വര്‍ഷത്തിന് ശേഷം വിവാഹ ജീവിതം വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചത്.

ശോഭിതയും നാഗചൈതന്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ സാമന്ത തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആരെങ്കിലും ആരോടെങ്കിലും ആയി ബന്ധത്തിലാകുന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. എത്ര പേരായി ഡേറ്റ് ചെയ്‌താലും പ്രണയത്തിന് ഒരു വിലയും കല്‍പ്പിക്കാത്തവര്‍ക്ക് കണ്ണീരു മാത്രമേ അവശേഷിക്കുകയുള്ളു.

ഒരു പെണ്‍കുട്ടിയെങ്കിലും സന്തോഷവതിയായി ഇരിക്കട്ടെ എന്ന് സാമന്ത പറഞ്ഞതായാണ് വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍, ഇത് വ്യാജ വാര്‍ത്തയാണെന്നും ഒരിക്കലും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും സാമന്ത പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details