Eesho teaser: ജയസൂര്യയെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന 'ഈശോ' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. നാദിര്‍ഷയുടെ പതിവ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ് 'ഈശോ'. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും 'ഈശോ' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
മികവു പുലര്‍ത്തുന്ന 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. ജയസൂര്യയും ജാഫര്‍ ഇടുക്കിയുമാണ് ടീസറില്‍ ഹൈലൈറ്റാകുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ടീസര്‍ പുറത്തുവിടുകയായിരുന്നു.
Eesho censored Clean U certificate: കട്ടും ബീപ്പുമില്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീന്‍ എന്‍റര്‍ടെയ്‌നര്‍ ചിത്രമാണ് 'ഈശോ'. ഇക്കാര്യം നേരത്തെ തന്നെ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റും സെന്‍സര്‍ ബോര്‍ഡ് നല്‍കി.
Eesho cast and crew: ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. റോബി വര്‍ഗീസ് രാജ് ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിങ്. സുനീഷ് വരനാട് ആണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. സുജേഷ് ഹരിയാണ് ഗാനരചന. നാദിര്‍ഷ സംഗീതവും നിര്‍വഹിക്കുന്നു.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മാണം. എന്‍.എം ബാദുഷ, ബിനു സെബാസ്‌റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. സുജിത് രാഘവ് ആണ് കലാസംവിധാനം. പിവി ശങ്കര്‍ മേക്കപ്പും, സിനറ്റ് സേവ്യര്‍ സ്‌റ്റില്‍സും നിര്‍വഹിക്കും. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബൈ എന്നിവിടങ്ങളിലായായിരുന്നു ചിത്രീകരണം.
Also Read:'ഭയമായിരിക്കാ..? ഇതിക്കപ്പുറം ഭയങ്കരമായിരിക്കും..?' തരംഗമായി ബീസ്‌റ്റ് ട്രെയ്‌ലര്‍