കേരളം

kerala

ETV Bharat / entertainment

Nadhikalil Sundari Yamuna കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് നദികളിൽ സുന്ദരി യമുന; ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്ക് - അജു വര്‍ഗീസ്

Nadhikalil Sundari Yamuna heading to successful second week : നാട്ടിൻപുറത്തിൻ്റെ സൗന്ദര്യവും അവിടെ ഉടലെടുക്കുന്ന രസകരമായ ചില സംഭവങ്ങളും എല്ലാം കോർത്തിണക്കി നർമ്മത്തിന് പ്രാധാന്യം കൊടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Dhyan  നദികളിൽ സുന്ദരി യമുന  Nadhikalil Sundari Yamuna  Nadhikalil Sundari Yamuna successful second week  new movie of Dhyan Srinivasan and Aju Varghese  Dhyan Srinivasan  Nadhikalil Sundari Yamuna hit the charts  പൊട്ടിച്ചിരിപ്പിച്ച് നദികളിൽ സുന്ദരി യമുന  comedy movie Nadhikalil Sundari Yamuna  Nadhikalil Sundari Yamuna heading to success
Nadhikalil Sundari Yamuna heading to successful second week

By ETV Bharat Kerala Team

Published : Sep 23, 2023, 5:58 PM IST

Updated : Sep 23, 2023, 8:13 PM IST

എറണാകുളം: മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാൻ കൊതിക്കുന്ന മലയാളി പ്രേക്ഷകർക്ക് രസകരമായ വിരുന്ന് സമ്മാനിച്ച് ധ്യാൻ ശ്രീനിവാസനും അജു വർഗീസും നായകന്മാരായ 'നദികളില്‍ സുന്ദരി യമുന' തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രം രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് (Nadhikalil Sundari Yamuna heading to successful second week). തൊണ്ണൂറുകളിലെ മോഹൻലാൽ, ശ്രീനിവാസൻ, ജയറാം, മുകേഷ് ചിത്രങ്ങളുടെ ഒരു ഫീലാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. നാട്ടിൻപുറത്തിൻ്റെ സൗന്ദര്യവും അവിടെ ഉടലെടുക്കുന്ന രസകരമായ ചില സംഭവങ്ങളും എല്ലാം കോർത്തിണക്കി നർമ്മത്തിന് പ്രാധാന്യം കൊടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് നായകൻമാരായി എത്തുന്നത്. പ്രഗ്യ നഗ്രയാണ് ചിത്രത്തിൽ നായിക യമുനയായി എത്തുന്നത്. സിനിമാറ്റിക്ക ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ക്രെസന്‍റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര, ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്‍റെയും ഹരിനാരായണന്‍റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. 'സരിഗമ'യാണ് ചിത്രത്തിന്‍റെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒ.ടി.ടി റൈറ്റ്സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്‌ണന്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം: അജയന്‍ മങ്ങാട്, മേക്കപ്പ്: ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍: സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടര്‍: പ്രിജിന്‍ ജെസ്സി, പ്രോജക്‌ട് ഡിസൈന്‍: അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ്: വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍: അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍: മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്: പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, എ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്, ഫോട്ടോ: സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പ്രൊമോഷന്‍ സ്റ്റില്‍സ്: രോഹിത് കെ സുരേഷ്.

ALSO READ:'ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്, ബോംബ് നിര്‍വീര്യമായി'; രസകരമായി ധ്യാനിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്

Last Updated : Sep 23, 2023, 8:13 PM IST

ABOUT THE AUTHOR

...view details