ന്യൂഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎൽ) സ്ഥാപകനും ആദ്യ ചെയർമാനും കമ്മിഷണറുമായ ലളിത് മോദിയും ബോളിവുഡ് താരം സുഷ്‌മിത സെന്നും വിവാഹിതരാകുന്നു. 'ബെറ്റർ ഹാഫ്' എന്ന തലക്കെട്ടിൽ സുഷ്‌മിത സെന്നിനോടൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ലളിത് മോദി ട്വിറ്ററിൽ പങ്കുവച്ചത്. ഇതിനെ 'പുതിയ തുടക്കം' എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
'വിവാഹിതരായിട്ടില്ല, അതും ഒരുനാള്‍ നടക്കും' ; സുഷ്‌മിത സെന്നിനൊപ്പമുള്ള ഡേറ്റിംഗ് ചിത്രങ്ങള്‍ പങ്കുവച്ച് ലളിത് മോദി - Lalit Modi tweet
നടിയുമായി ഡേറ്റിംഗിലാണെന്ന് ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവച്ച് ലളിത് മോദി
!['വിവാഹിതരായിട്ടില്ല, അതും ഒരുനാള്‍ നടക്കും' ; സുഷ്‌മിത സെന്നിനൊപ്പമുള്ള ഡേറ്റിംഗ് ചിത്രങ്ങള്‍ പങ്കുവച്ച് ലളിത് മോദി Lalit Modi announces new beginning with Sushmita Sen Sushmita Sen Lalit Modi Lalit Modi tweet സുഷ്‌മിത സെന്നും ലളിത് മോദിയും വിവാഹിതരാകുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15824224-thumbnail-3x2-ddd.jpg)
ബോളിവുഡ് താരമായ സുഷ്‌മിത സെന്നും ലളിത് മോദിയും വിവാഹിതരാകുന്നു
മാലിദ്വീപിലെ തന്‍റെ മക്കളോടൊപ്പമുള്ള അവധിക്കാല ചിത്രങ്ങൾ സുഷ്‌മിത അടുത്തിടെ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. മുൻ മിസ് യൂണിവേഴ്‌സിനൊപ്പം ലളിത് മോദിയും ഉണ്ടായിരുന്നുവെന്നാണ് ഏറ്റവും പുതിയ ട്വീറ്റ് സൂചിപ്പിക്കുന്നത്. 'ഇതുവരെ വിവാഹിതരായിട്ടില്ലെന്നും ഒരുനാള്‍ അത് നടക്കുമെന്നും' ലളിത് മോദി രണ്ടാമതൊരു ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.