കേരളം

kerala

ETV Bharat / entertainment

എമ്പുരാനിലും തങ്കരാജേട്ടന്‌ സുപ്രധാന സ്ഥാനമുണ്ടായിരുന്നു; ആദരാഞ്‌ജലികളുമായി മുരളി ഗോപി - Kainakary Thankaraj passed away

കൈനകരി തങ്കരാജിന്‌ ആദരാഞ്ജലികല്‍ അര്‍പ്പിച്ച്‌ മരുളി ഗോപി. ലൂസിഫറില്‍ തങ്കരാജ്‌ സുപ്രധാന വേഷത്തിലെത്തിയിരുന്നു. എമ്പുരാനിലും അദ്ദേഹം ഉണ്ടെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മുരളി ഗോപി.

Murali Gopy remembering Kainakary Thankaraj  ആദരാഞ്‌ജലികളുമായി മുരളി ഗോപി  കൈനകരി തങ്കരാജിന്‌ ആദരാഞ്ജലികല്‍ അര്‍പ്പിച്ച്‌ മരുളി ഗോപി  Kainakary Thankaraj in Emburaan  Murali Gopy heartfelt note on Kainakary Thankaraj  Kainakary Thankaraj passed away  Kainakary Thankaraj movies
എമ്പുരാനിലും തങ്കരാജേട്ടന്‌ സുപ്രധാന സ്ഥാനമുണ്ടായിരുന്നു; ആദരാഞ്‌ജലികളുമായി മുരളി ഗോപി

By

Published : Apr 4, 2022, 12:32 PM IST

Murali Gopy remembering Kainakary Thankaraj: അന്തരിച്ച പ്രശസ്‌ത ചലച്ചിത്ര-നാടക നടന്‍ കൈനകരി തങ്കരാജിന്‌ ആദരാഞ്ജലികല്‍ അര്‍പ്പിച്ച്‌ മരുളി ഗോപി. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജിന്‍റെ സംവിധാന സംരഭമായ ലൂസിഫറില്‍ തങ്കരാജ്‌ സുപ്രധാന വേഷത്തിലെത്തിയിരുന്നു. ലൂസിഫറില്‍ നെടുമ്പള്ളി കൃഷ്‌ണന്‍ എന്ന കഥാപാത്രത്തെയാണ് തങ്കരാജ്‌ അവതരിപ്പിച്ചത്‌.

Kainakary Thankaraj in Emburaan: മോഹന്‍ലാല്‍ അവതരിപ്പിച്ച സ്‌റ്റീഫന്‍ നെടുമ്പള്ളിയുമായി ഏറെ നാളത്തെ അടുപ്പമുള്ള കഥാപാത്രമായിരുന്നു തങ്കരാജ്‌ അവതരിപ്പിച്ച നെടുമ്പള്ളി കൃഷ്‌ണന്‍. മോഹന്‍ലാലിനൊപ്പമുള്ള ഇദ്ദേഹത്തിന്‍റെ കോമ്പിനേഷന്‍ സീനുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. അണിയറയില്‍ ഒരുങ്ങുന്ന ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാനിലും കൈനകരി തങ്കരാജിന് സുപ്രധാന വേഷമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മുരളി ഗോപി.

Murali Gopy heartfelt note on Kainakary Thankaraj: തങ്കരാജിന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു കൊണ്ട്‌ ഫേസ്‌ബുക്കിലൂടെയായിരുന്നു മുരളി ഗോപി ഇക്കാര്യം അറിയിച്ചത്‌. 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗത്തിലും മനസ്സിൽ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്‍റെ നെടുമ്പള്ളി കൃഷ്‌ണന്‌. നമ്മൾ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികൾ' -ഇപ്രകാരമാണ് മുരളി ഗോപി കുറിച്ചത്‌.

Kainakary Thankaraj passed away: കരള്‍ രോഗ ബാധയെ തുടര്‍ന്ന്‌ ദീര്‍ഘകാലമായി ചികിത്സയിലിരിക്കെയായിരുന്നു തങ്കരാജിന്‍റെ അപ്രതീക്ഷിത മരണം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 77 വയസായിരുന്നു. പതിനായിരം വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വം നാടക നടന്‍മാരില്‍ ഒരാളാണ് കൈനകരി തങ്കരാജ്‌. കെഎസ്‌ആര്‍ടിസി, കയര്‍ബോര്‍ഡ്‌ എന്നിവിടങ്ങളിലെ ജോലി ഉപേക്ഷിച്ചാണ് കൈനകരി തങ്കരാജിന്‍റെ അഭിനയ ജീവിതത്തിലേക്കുള്ള വരവ്‌.

ഇടക്കാലത്ത്‌ നാടകരംഗത്ത്‌ നിന്നും വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കൈനകരി തങ്കരാജ്‌ സിനിമയിലെത്തുന്നത്‌. ഏകദേശം 35 ഓളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്‌. പ്രശസ്‌ത നാടക പ്രവര്‍ത്തകന്‍ കൃഷ്‌ണന്‍കുട്ടി ഭാഗവതരുടെ മകനാണ് കൈനകരി തങ്കരാജ്‌. കൊല്ലം കേരളപുരം വേലം കോണത്ത്‌ സ്വദേശിയാണ്. പ്രേം നസീര്‍ ചിത്രം 'ആനപ്പാച്ചന്‍' ആണ് ആദ്യ ചിത്രം. സിനിമയില്‍ പ്രേംനസീറിന്‍റെ അച്ഛന്‍ വേഷമായിരുന്നു. പിന്നീട്‌ 'അച്ചാരം അമ്മിണി ഓശാരം ഓമന', 'ഇതാ ഒരു മനുഷ്യന്‍' തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ശേഷം വീണ്ടും കെപിഎസിയുടെ നാടക ഗ്രൂപ്പില്‍ ചേര്‍ന്നെങ്കിലും ഏറെ നാള്‍ കഴിയുന്നതിന് മുമ്പ്‌ തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി.

Kainakary Thankaraj movies: ലിജോ ജോസ്‌ പെല്ലിശ്ശേരി ചിത്രം 'ഈ മ യൗ'വില്‍ ശ്രദ്ധേയ വേഷമായിരുന്നു. വാവച്ചന്‍ മേസ്‌തിരി എന്ന കഥാപാത്രം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടി. 'ആമേന്‍', 'അണ്ണന്‍ തമ്പി', 'ഇഷ്‌ക്‌', 'വാരിക്കുഴിയിലെ കൊലപാതകം' തുടങ്ങിയ ചിത്രങ്ങളിലും തങ്കരാജ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്. മമ്മൂട്ടി-ലിജോ ജോസ്‌ ചിത്രം 'നന്‍പകല്‍ നേരത്ത്‌ മയക്കം' ആണ് റിലീസിനൊരുങ്ങുന്ന ചിത്രം. 'ഹോം' ആണ് കൈനകരിയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ സിനിമ. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടുതവണ നേടിയിട്ടുണ്ട്.

Also Read: Mahaveeryar | വീരന്‍മാരുടെ വീര ഇതിഹാസ വിജയങ്ങളുടെ കഥയല്ല മഹാവീര്യർ

ABOUT THE AUTHOR

...view details