Mukundan Unni Associates first look poster: വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്'. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലിപ്പോള്‍ ഈ പോസ്‌റ്റര്‍ വിവാദമാവുകയാണ്.
Mukundan Unni Associates post controversary: സിനിമയില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പേരാണ് അഡ്വ.മുകുന്ദന്‍ ഉണ്ണി. ഈ പേരില്‍ ഫേസ്‌ബുക്ക് പേജില്‍ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിനൊപ്പമുള്ള കാപ്‌ഷനാണ് വിവാദങ്ങള്‍ക്ക് കാരണമായത്. മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രത്തിന്‍റെ ഒരു ബാല്യകാല ചിത്രമാണിത്. ഒരു വലിയ സൈക്കിളില്‍ ഇരിക്കുന്ന മുകുന്ദനുണ്ണിയാണ് ചിത്രത്തില്‍. തൊട്ടരികില്‍ മകനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന അച്ഛനെയും കാണാം. ചിത്രത്തിന് കൊടുത്ത അടിക്കുറിപ്പാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. 'ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം' -ഇപ്രകാരമായിരുന്നു കാപ്‌ഷന്‍.
Comments on Mukundan Unni Associates post: പോസ്‌റ്റ് നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി കമന്‍റുകളാണ് പോസ്‌റ്ററിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. "നിന്നെയൊക്കെ ഒരു അഡ്വക്കേറ്റ് ആക്കാൻ ആ മനുഷ്യൻ എത്ര വിയർപ്പൊഴുക്കിയിട്ടുണ്ടാവും. എന്നിട്ടും ചത്തു എന്ന് പറയാൻ കാണിച്ച ആ ചീഞ്ഞ മനസ്സുണ്ടല്ലോ. നല്ലത് മാത്രം വരട്ടെ. യശശരീരനായ ആ പിതാവിന്‍റെ ആത്മശാന്തിക്കായി ഒരു ലൈക് അടിക്കൂ ഈ കമന്‍റിന്"- ഫേസ്‌ബുക്ക് ഉപയോക്താവിന്‍റെ ഈ കമന്‍റിന് ഇതുവരെ 1000ലധികം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. നിരവധി പേര്‍ ഈ കമന്‍റിന് മറുപടിയും നല്‍കി.
Director about Vineeth role in Mukundan Unni Associates: "നോക്കൂ മിസ്‌റ്റര്‍ മുകുന്ദൻ ഉണ്ണീ, സ്വന്തം പിതാവിന്‍റെ മരണത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നത് ഭാഷാപരമായി അനുചിതവും സാംസ്‌കാരികമായി അവഹേളനപരവുമാണ്. 'ചത്തു' എന്നത് സാധാരണ മൃഗങ്ങൾ മരണപ്പെടുമ്പോൾ ഉപയോഗിക്കുന്ന പ്രയോഗമാണ്. ബഹുമാനിതർ കഥാവശേഷരാകുമ്പോൾ 'ദിവംഗതനായി' എന്നും മറ്റുമാണ് പ്രായേണ ഉപയോഗിച്ചുവരാറ്. ശ്രീ.ബബിയ മുതലയെപ്പോലുള്ള ജന്തുക്കൾ മരിച്ചപ്പോൾ പോലും സാംസ്‌കാരിക ശുദ്ധരായ മലയാളികൾ 'അന്തരിച്ചു' എന്നാണ് പ്രയോഗിച്ചത് എന്നോർക്കുക. അങ്ങ് ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത് എന്ന് ഞാൻ ഊഹിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലാകേണ്ടതിന്‍റെ ആവശ്യകതയിലേക്കും താങ്കളുടെ ഭാഷാപ്രയോഗം വെളിച്ചം വീശുന്നുണ്ട്. എന്തുതന്നെയായാലും അങ്ങയുടെ വരാനിരിക്കുന്ന ചലച്ചിത്രത്തിന് നല്ലതുഭവിക്കട്ടെ ."-മറ്റൊരാള്‍ കുറിച്ചു.